»   » വാളയാര്‍ പരമശിവം, സിഐഡി മൂസ രണ്ടാം ഭാഗവും ഉടന്‍, ദിലീപ് ഫേസ്ബുക്ക് ലൈവ് ചാറ്റില്‍

വാളയാര്‍ പരമശിവം, സിഐഡി മൂസ രണ്ടാം ഭാഗവും ഉടന്‍, ദിലീപ് ഫേസ്ബുക്ക് ലൈവ് ചാറ്റില്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന റണ്‍വേ, സിഐഡി മൂസ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് ജനപ്രിയ നടന്‍ ദിലീപ്. ഫേസ്ബുക്കിലെ ലൈവ് ചാറ്റിനിടെയാണ് ദിലീപ് തന്റെ പുതിയ ചിത്രങ്ങളുടെ വിവവരം പുറത്ത് വിട്ടത്. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വാളയാര്‍ പരമശിവം എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണെന്നും ദിലീപ് ചാറ്റില്‍ പറഞ്ഞു.

ദിലീപ് ഇത് ആദ്യമയാണ് ഫേസ്ബുക്കിലൂടെ ലൈവ് ചാറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. പുറത്തിറങ്ങിയ ടു കണ്‍ട്രീസിനെ വന്‍ വിജയമാക്കിയതിലും കിങ് ലയറിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷവും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. ഇപ്പോള്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ആരാധകരുമായി സംസാരിക്കാന്‍ ദിലീപ് ലൈവ് ചാറ്റില്‍ എത്തിയത്.

dileep

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് കൊച്ചിയിലാണ് നടക്കുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രം ജയില്‍ തടടവുകാരും അവരുടെ ജീവിതത്തെ കുറിച്ചുമാണ് പറയുന്നത്. വേദികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, കൈലാഷ്, തസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Posted by Dileep on Thursday, April 7, 2016

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ കിങ് ലയറാണ് ദിലീപിന്റെ ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. പെരും നുണയനായ സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രം നേടി വരുന്നത്.

Posted by Dileep on Thursday, April 7, 2016
English summary
Actor Dileep on facebook live chat.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam