'അച്ഛൻ നടനല്ലേ എന്ന് മഹാലക്ഷ്മി ചോദിക്കും, ഇഷ്ടമായില്ലെങ്കിൽ തുറന്ന് പറയും', വിശേഷങ്ങളുമായി ദിലീപ്

മലയാളത്തിൽ ഒട്ടനവധി പ്രതിഭ തെളിയിച്ച അഭിനേതാക്കളുണ്ട്. അവരിൽ എല്ലാവരിൽ നിന്നും നടൻ ദിലീപ് വ്യത്യസ്തനാകുന്നത് എല്ലാത്തരം കഥാപാത്രങ്ങളും പരീക്ഷിക്കാൻ തയ്യാറാണ് എന്നുള്ളതുകൊണ്ടാണ്. ദിലീപിന്റെ തുടക്ക കാലം മുതലുള്ള സിനിമകൾ പരിശോധിച്ചാൽ അദ്ദേഹം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തതായി കാണാൻ സാധിക്കും. പച്ചക്കുതിര, കുഞ്ഞിക്കൂനൻ, ചക്കരമുത്ത്, ചാന്ത് പൊട്ട് തുടങ്ങിയവയെല്ലാം അവയിൽ ചിലത് മാത്രമാണ്.

Recommended Video

ഇത് ആരും കാണാത്ത ദിലീപിന്റെ ഭീകര കോമഡി ഇന്റർവ്യൂ...KESHU DILEEP INTERVIEW | FIlmiBeat Malayalam

ഇവയിൽ പലതിലും ദിലീപല്ലാതെ മറ്റൊരു നടനെ വെച്ച് ആ കഥാപാത്രങ്ങൾ മലയാളിക്ക് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് കഷ്ടപ്പാടും താൻ സഹിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദിലീപ്. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളത്തെ പ്രയത്നം ദിലീപ് നടത്തിയിട്ടുണ്ട്. ഇതുവരെ ദിലീപ് ചെയ്തിട്ടില്ലാത്ത വേഷമാണ് കേശു ഈ വീടിന്റെ നാഥനിലേത്. ഉറ്റ ചങ്ങാതിയുടെ സിനിമയിൽ നായകനായതിന്റെ വിശേഷങ്ങൾ ഫിൽമി ബീറ്റിന് നൽകിയ പ്രത്യേത അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ദിലീപ്.

നാദിർഷയുടെ നായകൻ

അറുപതിന് മുകളിൽ പ്രായം വരുന്ന വാർധക്യത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കേശുവായിട്ടാണ് ദിലീപ് സിനിമയിൽ എത്തുന്നത്. സിനിമയ്ക്കായി മുടി മൊട്ടയടിക്കുകയും മറ്റും ദിലീപ് ചെയ്തിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തപ്പോൾ പോസ്റ്റർ വൈറസലാകാൻ കാരണം ദിലീപിന്റെ ​രൂപമാറ്റം തന്നെയായിരുന്നു. ‌‌‌സംവിധാനത്തിലേക്ക് നാദിർഷ ചുവടുവെച്ചിട്ട് വർഷങ്ങളായി എങ്കിലും ഉറ്റ ചങ്ങാതിക്കൊപ്പം ഒരു സിനിമ നാദിർഷ ചെയ്തിരുന്നില്ല. നാദിർഷയെ കാണുന്നവരെല്ലാം ഏറ്റവും കൂടുതൽ ചോദിച്ചൊരു ചോദ്യവും എന്തുകൊണ്ട് താങ്കൾ സംവിധാനം ചെയ്യുന്ന സിനിമകളിൽ ദിലീപ് നായികനാകുന്നില്ല എന്നത് തന്നെയായിരിക്കണം. ആ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായിട്ടാണ് ഇപ്പോൾ നാദിർഷ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുമായി പുതുവത്സരത്തിൽ‌ എത്താൻ പോകുന്നത്.

അവന് ശരിയെന്ന് തോന്നുന്നത് ചെയ്യും

‌കേശുവാകാൻ വേണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ചും നാദിർഷയുമായുള്ള ബന്ധത്തെ കുറിച്ചും പുതിയ റിലീസുകളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ ദിലീപ്. 'നാദിർഷ എന്റെ നല്ല സുഹൃത്താണ്. അവൻ സംവിധാനം തുടങ്ങിയപ്പോൾ നിരവധി പേർ ചോദിച്ചിട്ടുണ്ട് അവനൊപ്പമുള്ള സിനിമ എപ്പോഴാണ് വരികയെന്ന്. അഴന്റെ കൂടെ പ്രവർത്തിക്കാൻ ഇപ്പോഴാണ് സമയമായത്. കഥ കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഇത് ജനങ്ങൾക്കിടയിൽ വർക്കാവുമെന്ന് തോന്നി. അവനോട് അഭിപ്രായ വ്യത്യാസങ്ങൾ‌ തുറന്ന് പറയാം. ശരിയാണെങ്കിൽ അവൻ സ്വീകരിക്കും ഇല്ലെങ്കിൽ തള്ളിക്കളയും. അവൻ എല്ലാ കാര്യത്തിലും മിടുക്കനായിട്ടുള്ള വ്യക്തിയാണ്. കഥകളി പദം എഴുതാൻ പറഞ്ഞാൽ പോലും അവൻ എഴുതി കളയും' ദിലീപ് പറഞ്ഞു.

വേവലാതികളില്ലാതെ ചെയ്ത സിനിമ

'കളിയാക്കലുകളൊന്നും അവനെ ബാധിക്കില്ല. ​ഗർഫ് ഷോകൾക്ക് പോകുമ്പോൾ ഞാനും ജയറാമേട്ടനും എല്ലാം ചേർന്ന് പലപ്പോഴായി അവനെ കളിയാക്കുകയും ഒരുമിച്ച് ഇരുന്ന് തമാശ പറയുകയും എല്ലാം ചെയ്തിട്ടുണ്ട്. ​കേശു ഈ വീടിന്റെ നാഥൻ സിനിമയ്ക്ക് പിന്നിൽ ‍ഞങ്ങൾ തന്നെയായത് കൊണ്ട് വേവലാതികളില്ലാതെ അഭിനയിക്കാനും സിനിമ ഷൂട്ട് ചെയ്യാനും സാധിക്കുമായിരുന്നു. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്ര​ഗത്ഭയായ നടിയാണ് ഉർവ്വശി ചേച്ചി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുന്ന അപൂർവം ചിലരെ ഉള്ളൂ.... അതിൽ ഒരാളാണ് ഉർവശി ചേച്ചി. ചെറുപ്പം മുതൽ സിനിമകളിൽ ഞാൻ കണ്ട് വളർന്നിട്ടുള്ള നായികയാണ് ഉർവ്വശി ചേച്ചി'

ഉർവശി എന്ന പ്രതിഭ

'പക്ഷെ ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം കേശുവിലൂടെയാണ് ലഭിച്ചതെന്ന് മാത്രം. എന്റെ സിനിമകൾ റിലീസ് ചെയ്ത് കഴിയുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയാൻ ചേച്ചി വിളിക്കാറുണ്ട്. അതിൽ ചേച്ചിയെ ഏറെ ചിരിപ്പിച്ച രം​ഗമൊക്കെ ഓർത്ത് പറയുകയും ചെയ്യും. ചേച്ചിക്കൊപ്പമുള്ള കോമ്പോ എന്നത് തന്നെയാണ് ഈ സിനിമ കുറച്ച് കൂടി പ്രേക്ഷകർ ശ്രദ്ധിക്കാൻ മറ്റൊരു കാരണം. കേശുവിന് വേണ്ടി നേരത്തെ തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. സെറ്റിൽ ചെന്ന് മേക്കപ്പിട്ട് അഭിനയിച്ച് തുടങ്ങുമ്പോൾ വരുന്ന ചിന്തകളാണ് കഥാപാത്രത്തിന്റെ ആറ്റിറ്യൂഡിനും വർത്തമാനത്തിനും പെരുമാറ്റത്തിനും നൽകിയിട്ടുള്ളത്.' മൂന്ന് പെങ്ങമ്മാരും പിന്നെ കേശുവിനെ വലയ്ക്കാൻ പാകത്തിനുള്ള ബെസ്റ്റ് അളിയന്മാരും എല്ലാമു‌ണ്ട്. കോമഡിക്കാണ് പ്രാധാന്യം. ഞാൻ ഇടയ്ക്ക് മാത്രമെ ലോട്ടറി എടുക്കാറുള്ളൂ. ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ പതിനായിരം രൂപ നഷ്ടമായിട്ടുണ്ട്. അമ്മ പക്ഷെ സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ആളാണ്. അമ്മയ്ക്ക് ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്'

മഹാലക്ഷ്മിയുടെ ചോദ്യങ്ങൾ

'ഇളയമകൾ മഹാലക്ഷ്മി സിനിമകളൊക്കെ കാണാൻ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ സിനിമ, അമ്മയുടെ സിനിമ എന്നൊക്കെ പറയുകയും ചെയ്യും ഇടക്ക്. ഒരിക്കൽ അച്ഛന്റേയും അമ്മയുടേയും ജോലി എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ ഫിലിം ആക്ടേഴ്സ് എന്നാണ് അവൾ മറുപടി പറഞ്ഞത്. എന്തൊക്കെയാണ് മനസിലാക്കിയിരിക്കുന്നത് എന്നറിയില്ല. ഭയങ്കര രസമാണ്' ദിലീപ് പറയുന്നു. മൈ സാന്റയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. 2019ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ എത്തുന്ന കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്യാൻ പോകുന്നത്. ഡിസംബർ 31ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

പൊട്ടിച്ചിരിക്കാനൊരു സിനിമ

ചിത്രത്തിന് വേണ്ടി ദിലീപ് പാടി അഭിനയിച്ച നാരാങ്ങ മിഠായി ​ഗാനം വൈറലായിരുന്നു. സജീവ് പാഴൂരാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്. ദിലീപാണ് സിനിമ നിർമിച്ചിരിക്കുന്നത്. നാദിർഷയാണ് സിനിമയിലെ ​ഗാനങ്ങൾ‌ എഴുതിയിരിക്കുന്നത്. രണ്ട് ചിരി രാജക്കന്മാർ ഒരുമിക്കുന്ന സിനിമ ആയത് കൊണ്ട് തന്നെ സിനിമയുടെ ട്രെയിലറിനും പാട്ടിനും വലിയ സ്വീകരണമാണ് ലഭിച്ചത്. കോട്ടയം നസീർ, കലാഭവൻ ഷാജോൺ, നെസ്ലിൻ, ഹരീഷ് കണാരൻ, ​ഗണപതി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. ധമാക്ക, വരനെ ആവശ്യമുണ്ട് എന്നീ സിനിമകൾക്ക് ശേഷം റിലീസിനെത്തുന്ന ഉർവ്വശി സിനിമ കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X