'മഞ്ജുവിന്റെ തുടക്കം എനിക്കൊപ്പം, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം, മീനൂട്ടിക്ക് പിന്നാലെയാണ് മഹാലക്ഷ്മി'; ദിലീപ്

വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴും അഭിനയ മോഹം ഉള്ളിലുണ്ടായിരുന്നു. 'കണ്ണാടി നോക്കുമ്പോൾ നമ്മളെ ഒക്കെ ആര് വിളിക്കാനാ' എന്ന തോന്നൽ വരാറുള്ളതിനാൽ അക്കാലത്ത് അഭിനയ മോഹനം തുറന്ന് പറഞ്ഞിരുന്നില്ലെന്ന് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ദിലീപ് അഭിനയത്തിലേക്ക് വന്നത്. തുടർന്ന് നിരവധി സിനിമകളിൽ സഹനടനായും കോമഡി അവതരിപ്പിച്ചും ചെറിയ വേഷങ്ങളിൽ സ്ക്രീനിൽ‌ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് മഞ്ജു-ദിലീപ് ജനപ്രിയ ജോഡിയായി മാറുന്നതും മലയാളം കണ്ടു. ജോക്കറിന് ശേഷം ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. കുടുംബചിത്രങ്ങളിലെ നായകനായും ആളുകളെ രസിപ്പിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചും ദിലീപ് പിന്നീട് ജനപ്രിയ നായകൻ എന്ന പദവിയിലേക്ക് ഉയർന്നു. ഇന്നും ദിലീപ് ചിത്രങ്ങൾ റിലീസിന് വരുന്നുവെന്ന് പറയുമ്പോൾ തന്നെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ്. ദിലീപിന്റെ ഏറ്റവും പുതിയ വിശേഷം താരം അറുപത്തേഴ്കാരനായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥൻ റിലീസിന് എത്തുന്നുവെന്നതാണ്.

അഭിനയിക്കണമെന്ന് പറഞ്ഞത് ശ്രീവിദ്യ

നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിൽ വ്യത്യസ്ഥത ലുക്കിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ജോഡിയായി ഉർവശിയാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും സിനിമയിലെ വളർച്ചയെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദിലീപ്. തന്നിലെ നടനെ ആദ്യം തിരിച്ചറിഞ്ഞത് നടി ശ്രീവിദ്യയും നടൻ എംജി സോമനുമായിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. 'നിന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ട് നീ ക്യാമറയ്ക്ക് മുന്നിലേക്ക് വരുമെന്നാണ് തോന്നുന്നതെന്ന് എംജി സോമൻ പറഞ്ഞിരുന്നു. ദിലീപിന് അഭിനയിച്ചൂടേ എന്ന് ആദ്യമായി ചോദിച്ചത് ശ്രീവിദ്യാമ്മയാണ്. എന്തിനാണ് വെയിലൊക്കെ കൊണ്ട് നടക്കുന്നത്... അഭിനയം നോക്കിക്കൂടേ.... എന്നെ ആര് വിളിക്കാനാണ് എന്ന് ചോദിച്ചപ്പോൾ വരും... ദിലീപ് അഭിനയത്തിലേക്ക് വരുമെന്നായിരുന്നു ശ്രീവിദ്യാമ്മയുടെ മറുപടി. മാനസം എന്ന സിനിമയിൽ പുള്ളിക്കാരിയുടെ കൂടെയാണ് അഭിനയിച്ചത്. മിമിക്രി സ്റ്റോപ്പ് ചെയ്ത് അഭിനയത്തിൽ ശ്രദ്ധിക്കാനായി പ്രിയൻ സാറും പറഞ്ഞിരുന്നു'

മഞ്ജുവിന്റെ തുടക്കം എന്നോടൊപ്പമായിരുന്നു

ദിലീപ് നടിമാർക്ക് ഭാ​ഗ്യ നായകനാണെന്ന ശ്രുതി നേരത്തെ മുതൽ സിനിമാ മേഖലയിലുണ്ട്. അതിന് കാരണം ദിലീപിനൊപ്പം തുടക്കം കുറിച്ച നായികമാരെല്ലാം പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരായി മാറി എന്നത് തന്നെയാണ്. താനൊരു ഭാ​ഗ്യനായകനാണെന്ന് കരുതുന്നില്ലെന്നും നമുക്കൊപ്പം തുടക്കം കുറിച്ചവർ പിന്നീട് ഉയരങ്ങളിലേക്ക് എത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ദിലീപ് പറയുന്നു. 'നവ്യ നായർ ആദ്യമായി ഹീറോയിനായി അഭിനയിച്ചത് ഇഷ്ടത്തിലാണ്. മീര ജാസ്മിനും എനിക്കൊപ്പമാണ് നായികയായത്. മഞ്ജുവും ഹീറോയിനാവണത് എന്റെ കൂടെയാണ്. അതിന് മുമ്പ് സാക്ഷ്യമെന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. ഭാവന, സംവൃത, നിത്യദാസ് അങ്ങനെ കുറേ പേരുണ്ട്. ചെറുതായിട്ട് അഭിനയിച്ചിട്ട് നാഷണൽ അവാർഡ് നേടിയ ആളാണ് കീർത്തി സുരേഷ്. പിന്നെ എനിക്കൊപ്പം റിങ് മാസ്റ്ററിൽ നായികയായി അഭിനയിച്ചിരുന്നു. അവർ നാഷണൽ അവാർഡ് വാങ്ങിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷമാണ്. ഓരോ സിനിമ കാണുമ്പോഴും അവരെ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്' ദിലീപ് പറഞ്ഞു.

Recommended Video

മിനികൂപ്പറിൽ മഹാലക്ഷ്മിയെയും കൊണ്ട് റൈഡിന് പോകുന്ന ദിലീപ്..വീഡിയോ കാണാം | FilmiBeat Malayalam
മീനൂട്ടിയും മഹാലക്ഷ്മിയും

ലോക്ക് ഡൗൺ കാലം മക്കൾ വീട്ടിലുണ്ടായിരുന്നതിനാൽ അതിവേ​ഗം കടന്നുപോയി എന്നാണ് ദിലീപ് പറയുന്നത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞു. 'മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്‌തോണ്ടിരിക്കുകയായിരുന്നു. ജോക്കർ, ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവൻ, കുബേരൻ അങ്ങനെ നല്ല തിരക്കായിരുന്നു. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ചേച്ചിയെന്ന് വിളിച്ച് മീനാക്ഷിക്ക് പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി. സ്‌കൂളിൽ പോവാറായിട്ടൊന്നുമില്ല മഹാലക്ഷ്മി. കളിച്ച് നടക്കട്ടെയെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മീനുവിന്റേയും മഹാലക്ഷ്മിയുടേയും ചെറുപ്പത്തിലെ ഫോട്ടോകൾ ഒരുപോലെയാണ്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. മീനാക്ഷിയും നല്ല കെയറിംഗായാണ് മഹാലക്ഷ്മിയെ നോക്കുന്നത്' അടുത്തിടെയാണ് ദിലീപ് കുടുംബസമേതം ദുബായ് സന്ദർശിച്ച് തിരികെ നാട്ടിലെത്തിയത്. ഇപ്പോൾ സിനിമാ ഷൂട്ടിങും മറ്റുമായി തിരക്കിലാണ് ദിലീപ്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X