»   » ദിലീപിന് ഒരു ടെന്‍ഷനുമില്ല, ഹാപ്പിയാണ്.. ചോദ്യം ചെയ്യലിനിടെ പോലീസുകാരെ പൊട്ടിചിരിപ്പിച്ച് ദിലീപ്!

ദിലീപിന് ഒരു ടെന്‍ഷനുമില്ല, ഹാപ്പിയാണ്.. ചോദ്യം ചെയ്യലിനിടെ പോലീസുകാരെ പൊട്ടിചിരിപ്പിച്ച് ദിലീപ്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

കോമഡി പറഞ്ഞ് പ്രേക്ഷകരെ കൈയിലെടുക്കുന്ന നടനാണ് ദിലീപ്. കുടുംബപ്രേക്ഷകര്‍ ദിലീപ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നതും റിലീസ് ചെയ്താല്‍ തിരക്ക് കൂട്ടി തിയേറ്ററുകളില്‍ എത്തുന്നതും ഈ ഒറ്റ കാരണംകൊണ്ടാണ്. യുവനടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഇപ്പോള്‍ കേരള പോലീസിനോടും കോമഡി പറഞ്ഞ് തുടങ്ങിയത്രേ.

ചോദ്യം ചെയ്യലില്‍ പോലീസിനോട് സഹകരിക്കുന്നില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് ദിലീപ് തന്റെ സിനിമയിലെ പോലെ കോമഡികളാണ് പറയുന്നത്. ഇപ്പോഴുണ്ടായ അറസ്റ്റ് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചപ്പോഴുണ്ടായ മിസ്‌റ്റേക്കായിരുന്നുവെന്നാണ് തമാശയായി ദിലീപ് പോലീസിനോട് പറയുന്നത്.

പത്ത് ദിവസത്തെ റെസ്റ്റ്

ദൈവമേ എനിക്ക് പത്തു ദിവസത്തെ റസ്റ്റ് തരണേ എന്നാണ് പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ ദൈവം കേട്ടത് അറസ്റ്റ് എന്നായിരുന്നുവെന്ന് ദിലീപ് പോലീസിനോട് പറഞ്ഞത്. ദിലീപിന്റെ തമാശക്കേട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇപ്പോഴും പഴയ മറുപടി തന്നെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോഴും തനിക്ക് പങ്കില്ലെന്ന് തന്നെയാണ് ദിലീപ് പറയുന്നത്. പള്‍സര്‍ സുനിയുമായി തനിക്കുണ്ടെന്ന് പറയുന്ന ബന്ധങ്ങളൊക്കെ പൊള്ളയാണെന്ന് ദിലീപ് പറയുന്നു.

കണ്ണിന് കാണാത്ത കാര്യങ്ങള്‍

അപ്പുണ്ണിയുടെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനില്‍ താങ്കളുമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് എനിക്ക് കണ്ണിന് കാണാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നതെന്നായിരുന്നു ദിലീപിന്റെ മൊഴി.

ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല

ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിങ് തിരക്കിനിടെ തനിക്ക് അഞ്ചു ദിവസത്തെ റെസ്റ്റ് വേണമെന്നായിരുന്നു പറഞ്ഞത്. അതിപ്പോള്‍ അറസ്റ്റായെന്നും ദിലീപ് പറഞ്ഞു.

കാര്യങ്ങള്‍ മാറി മറിയുന്നു

ദിലീപിന് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയയിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒറ്റ രാത്രികൊണ്ട് ദിലീപിന് സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒട്ടേറെ സൈറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

പണം നല്‍കുന്നു

ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റുകള്‍ക്ക് പണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിലീപിനോടുള്ള അനുകൂല വികാരം സൃഷ്ടിക്കുന്നതിന് പിന്നില്‍ ഏജന്‍സികളെ ഉപയോഗിക്കുന്നതായും പറയുന്നുണ്ട്.

English summary
Actor Dileep police arrest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam