»   » ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറ് കുപ്പി വെള്ളം, തിന്നാന്‍ ബിരിയാണിയും രണ്ട് ബര്‍ഗറും!!

ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറ് കുപ്പി വെള്ളം, തിന്നാന്‍ ബിരിയാണിയും രണ്ട് ബര്‍ഗറും!!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദിലീപ് എന്ത് പറഞ്ഞു, പൊലീസ് എന്ത് രേഖപ്പെടുത്തി എന്നൊക്കെയുള്ളത് കേസ് അന്വേഷണത്തിന്റെ ഭാഗമാണ്. അത് പുറത്ത് പറയാന്‍ കഴിയില്ല. എന്നിരുന്നാലും, ഒരു പകല്‍ കടന്ന്, അര്‍ധരാത്രി വരെ പതിമൂന്ന് മണിക്കൂര്‍ ദിലീപിനോടും നാദിര്‍ഷയോടും പൊലീസ് എന്താണ് ചോദിച്ചറിഞ്ഞത് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്.

ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരേണ്ട എന്ന് ദിലീപിന്റെ താക്കീത്!!

എന്നാല്‍ ദിലീപിനെ ചോദ്യം ചെയ്തത് എട്ട് മണിക്കൂര്‍ മാത്രമാണെന്നാണ് ഔദ്യോഗിക വിവരം. ഇടയില്‍ ഇടവേള നല്‍കിയിരുന്നു. എട്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടെ ദിലീപ് കുടിച്ചത് ആറു കുപ്പി വെള്ളമാണ്. ഒരു ബിരിയാണിയും, രണ്ടു ബര്‍ഗറും ദിലീപ് കഴിച്ചു. എല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒരു മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനിടെ പത്തു മിനിറ്റ് വീതം ദിലീപിനും നാദിര്‍ഷായ്ക്കും വിശ്രമവും അനുവദിച്ചിട്ടുണ്ടായിരുന്നു.

ചോദ്യം ചെയ്യല്‍ തുടങ്ങിയത്

ഐജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പന്ത്രണ്ട് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ദിലീപും നാദിര്‍ഷയും ആലുവ പൊലീസ് ക്ലബില്‍ എത്തിയത്.

വെള്ളം കുടിപ്പിച്ചോ?

ആദ്യം രണ്ടു പേരെയും ഒന്നിച്ചിരുത്തി പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ച് അറിയുകയായിരുന്നു. തുടര്‍ന്നു ആദ്യം ദിലീപിനെ മാത്രം ഒറ്റയ്ക്കിതിരുത്തി ചോദ്യം ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടെ പത്തു മിനിറ്റ് ദിലീപിനു വിശ്രമം നല്‍കി. മേശപ്പുറത്ത് വെള്ളവും ഗ്ലാസും വച്ച ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം കുടിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

അപ്പുണ്ണിയെയും ചോദ്യം ചെയ്തു

പിന്നീട്, നാദിര്‍ഷയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെയും നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വച്ച ശേഷമായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.

ദിലീപ് പറഞ്ഞത്

ആത്മവിശ്വാസത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും ദിലീപ് ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കൊടുത്ത ബ്ലാക്ക് മെയിലിങ് പരാതിയെക്കുറിച്ചും നടിയെ ആക്രമിച്ചതിനെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. സത്യം വരേണ്ടത് തന്റെ കൂടി ആവശ്യമാണ്.

നാടകീയമായി സിദ്ധിഖ്

നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നാടകീയതയോടെ നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും എത്തിയിരുന്നു. രാത്രി 12 മണിക്കുശേഷം ആലുവ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സിദ്ധിഖ്, പുലര്‍ച്ചെ 1.10 ന് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ദിലീപും നാദിര്‍ഷയും പുറത്തെത്തിയതിന് ശേഷം അവര്‍ക്കൊപ്പമാണ് മടങ്ങിയത്.

സിദ്ധിഖ് പറഞ്ഞത്

ഒരാള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അകത്തുപോയതല്ലേ, എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ട. ഞാന്‍ ഇവിടെ അടുത്തുളളയാളാണ്. അകത്തുളളയാള്‍ എന്റെ അടുത്ത സുഹൃത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം പുറത്തേക്ക് വരുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ഇത്രയും സമയം കഴിഞ്ഞിട്ടും കാണാത്ത ആകാംക്ഷയില്‍ എത്തിയതാണ് ഞാന്‍. എന്നായിരുന്നു സിദ്ദിഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ദിലീപ് യോഗത്തിലെത്തി

ചോദ്യം ചെയ്യല്‍ കഴിഞ്ഞ് 1.10 ഓടെ പുറത്ത് വന്ന ദിലീപ്, ഇന്ന് (ജൂണ്‍ 29) കൊച്ചിയില്‍ നടക്കുന്ന താരസംഘടനയുടെ ജനറല്‍ ബോഡി മീറ്റിങില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്തു. തനിക്ക് പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ ഇന്നലെ പൊലീസുകാര്‍ കേട്ടെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അദ്ദേഹം വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമോ എന്നുളള ചോദ്യത്തിന് അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുളളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

തെളിവൊന്നും ലഭിച്ചിട്ടില്ല

അതേ സമയം എട്ട് മണിക്കൂര്‍ നിണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ദിലീപിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ടെന്നും, ഇതുവരെ ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. രേഖപ്പെടുത്തിയ മൊഴി വിശദമായി ദിലീപിനെയും നാദിര്‍ഷയെയും വായിച്ച് കേള്‍പ്പിച്ചു. കേസിന് ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

English summary
Actor Dileep Questioned for Over 13 Hours

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam