നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി! ദിലീപിന്റെ ആവശ്യം കോടതി തള്ളി!!
ജനപ്രിയനടന്‍ ദിലീപിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം പക്ഷാപാതകരമാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ തന്നെ കുടുക്കാന്‍ വ്യാജ തെളിവുകള്‍ പോലീസ് ഉണ്ടാക്കിയെന്നും താരം ആരോപിച്ചിരുന്നു.

എന്നാല്‍ പോലീസിന്റെ വാദം ശരിയാണെന്ന് അഭിപ്രായപ്പെട്ട കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയിരിക്കുകയാണ്. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് വാദിക്കാന്‍ ദിലീപിന് കഴിയില്ല. ദിലീപ് ആരോപിക്കുന്ന പലതും വിചാരണ വേളയില്‍ അവതരിപ്പിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ ചിലര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ദിലീപ് ആരോപിച്ചിരുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. ദിലീപിനെ ഇവര്‍ കേസില്‍ കുടുക്കിയതാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതി ചൂണ്ടി കാണിച്ചിരുന്നു. കേസിന്റെ കുറ്റപ്പത്രം പോലീസ് നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാല്‍പ്പതിലേറെ ഹര്‍ജികളാണ് ദിലീപ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലായ ദിലീപ് ബാങ്കോക്കിലാണുള്ളത്.


Click it and Unblock the Notifications