രാവിലെ ജിമ്മിൽ പോവുക, വെയിറ്റ് എടുക്കുക, എന്തിനാ വെറുതെ, ഇപ്പോൾ തന്നെ പണി കിട്ടുന്നുണ്ട്- ദിലീപ്

ഖത്തറിൽ ജിമ്മ് ഉദ്ഘാടത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ജിമ്മിൽ പോകുന്ന കാര്യത്തിനെ കുറിച്ച് ദിലീപ് പങ്കുവെച്ചത്

താരങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധാലുക്കളാകുന്നത് ഇവരുടെ ശരീര സംരക്ഷണത്തിലായിരിക്കും. ഇതിനായി ജിമ്മുകളിൽ മണിക്കൂറുകളോളമായിരിക്കും സമയം ചെലവഴിക്കുക. സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഇപ്പോൾ ജിമ്മുകളെ ആശ്രയിക്കുന്നുണ്ട്. ഇവർ ജിമ്മിൽ പോകുന്ന ചിത്രങ്ങളും വർക്ക് ഔട്ടിനിടെയുളള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ജിമ്മുകളിൽ അധികം കാണാത്ത ഒരു താരമാണ് ജനപ്രിയ നടൻ ദിലീപ്. വ്യത്യസ്ത ഭാവ- വേഷ പകർച്ചയിലൂടെ താരം പ്രേക്ഷകരെ സിനിമയിൽ ഞെട്ടിപ്പിച്ചിട്ടുണ്ട്. എങ്കിൽ തന്നേയും ജിമ്മുകളിലും മറ്റും ദിലീപിനെ കാണാൻ കഴിയുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിലീപ് ജിമ്മ് ഉദ്ഘാടനമാണ്.

dileep

എന്തും ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന താരമാണ് ദിലീപ്. പെതുവേദിയിൽ ആയിക്കൊള്ളട്ടേ അഭിമുഖത്തിലാകട്ടെ കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ചായിരിക്കും താരം അവതരിപ്പിക്കുക. ഖത്തറിൽ ജിമ്മ് ഉദ്ഘാടത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ജിമ്മിൽ പോകുന്ന കാര്യത്തിനെ കുറിച്ച് ദിലീപ് പങ്കുവെച്ചത്. കോമഡി രൂപത്തിൽ താരം തന്റെ അവസ്ഥ പങ്കുവെച്ചു. രാവിലെ എണീറ്റ് ജിമ്മില്‍ പോവുക, വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക, എന്തിനാ വെറുതെ ആവശ്യത്തിന് പണി അല്ലാതെ കിട്ടുന്നുണ്ട് ദിലീപ് ഹാസ്യ രൂപേണെ പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ജിമ്മിൽ പോകുന്നുണ്ട്. ഇതറിഞ്ഞതു കൊണ്ടായിരിക്കും എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചതെന്നും താരം കൂട്ടിചേചർത്തു.

മറ്റുള്ളവര്‍ക്ക് രോഗം വരുമ്പോഴാണ് നാം നമ്മുടെ ആരോഗ്യ കാര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കുക. നമ്മുടെ വീട്ടുമുറ്റത്ത് ജിം പോലുള്ള സ്ഥാപനങ്ങൾ വരുമ്പോള്‍ അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയെന്നും ദിലീപ് കൂട്ടിച്ചേർത്തു. ദിലീപിന്റെ ദേ പുട്ട് എന്ന സ്ഥാപനം കേരളത്തിലും വിദേശത്തും ഒരു പോലെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. മികച്ച അഭിപ്രായമാണ് ഈ സംരഭത്തിൽ നിന്ന് കേൾക്കുന്നത്. ഇപ്പോഴിത ദേ പുട്ട് ഖത്തറില്‍ വരുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. കൂടാതെ താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചാന്തുപൊട്ടിലെയും സൗണ്ട് തോമയിലെയും കഥാപാത്രങ്ങളുടെ ശബ്ദാനുകരണത്തിനു ശേഷമാണ് ദിലീപ് വാക്കുകൾ അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X