നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ

സിനിമാ സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിലാണ് ന‌ടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല്
ദിവസം മുമ്പാണ് ​ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം നടൻ ഹോട്ടൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. സഹപ്രവർത്തകർ ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. പൊതുവെ ഫോൺ ചെയ്താൽ കിട്ടാതെ വരുമ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ഹോട്ടലിലെത്തി നടനെ വിളിക്കാറായിരുന്നു പതിവ്.

ദിലീപ് ശങ്കറിനെക്കുറിച്ച് ഒരു വിവരവും ലഭ്യമാകാഞ്ഞതോടെ പ്രൊഡക്ഷൻ കൺട്രോളർ ഹോട്ടലിലേക്ക് അന്വേഷിച്ചെത്തി. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയിരുന്നു.

Actor Dileep Shankar

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്ഥലത്തെത്തി. ദിലീപ് ശങ്കറിന് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ. നിരവധി സീരിയലുകളിൽ ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, പഞ്ചാ​ഗ്നി, സുന്ദരി തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു.

More from Filmibeat

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X