»   » ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

Posted By:
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പലര്‍ക്കും ആവേശമാണ്. ദിലീപ് എന്തു പറയുന്നു, മഞ്ജു വാര്യര്‍ എന്തു പറയുന്നു എന്നറിയാല്‍ ഒളികണ്ണുവെച്ച് കാത്തിരിക്കുകയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. തന്റെ ഭാവി ജീവിതം മകള്‍ മീനാക്ഷിക്കുള്ളതാണെന്ന് ദിലീപ് മുന്‍പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഏതൊരാള്‍ക്കും ജീവിതത്തില്‍ ഒരു വലിയ സ്വപ്‌നമുണ്ടാകും. അതുപോലെ ദിലീപിനുമുണ്ട് ഒരു വലിയ സ്വപ്നം. ആ സ്വപ്‌നത്തെക്കുറിച്ച് ദിലിപ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. മഞ്ജുവിനെ തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണോ ദിലീപിന്റെ സ്വപ്നം? അല്ലേല്‍ മറ്റൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് മീനാക്ഷിക്കൊരു അമ്മയെ നല്‍കണമെന്നാണോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസിലുണ്ട്. ദിലീപിന്റെ സ്വപ്‌നം എന്താണെന്ന് നിങ്ങള്‍ക്കും അറിയണ്ടേ...

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

തന്റെ ഭാവി ജീവിതം മകള്‍ മീനാക്ഷിക്കുള്ളതാണെന്ന് ദിലീപ് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ മറ്റൊരു സ്വപ്‌നത്തെക്കുറിച്ച് ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ല. അവള്‍ക്കൊരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

ജീവിതത്തില്‍ തകര്‍ന്നു പോയ നിമിഷങ്ങളില്‍ മകള്‍ മീനാക്ഷിയാണ് ആശ്വാസമായി ഉണ്ടായിരുന്നത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തേളൂ, അച്ഛന്റെ കൂടെ ഞാനുണ്ടെന്നാണ് മീനാക്ഷി പറഞ്ഞത്. ഈ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകള്‍ പോലെയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഈ വാക്കുകളാണ് തന്നെ ഊര്‍ജ്ജസ്വലനാക്കിയതെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

മഞ്ജുവുമായുള്ള ബന്ധം പിരിഞ്ഞപ്പോള്‍ എല്ലാവരും ദിലീപിനെയാണ് വിമര്‍ശിച്ചത്. ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണ് ബന്ധം പിരിയാന്‍ കാരണമായതെന്നു വരെ പറയുകയുണ്ടായി. കാവ്യയെയും ദിലീപിനെയും ചേര്‍ത്ത് അപവാദപ്രചരണങ്ങള്‍ നടത്തി. താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ലെന്നാണ് ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

പ്രശ്‌നങ്ങള്‍ക്കു നടുവില്‍ ജീവിക്കുമ്പോഴും ദിലീപിന് ഒരേ ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ. ദുഃസ്വപ്‌നം കാണാതിരിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

തമാശയോടെയാണ് ദിലീപ് തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞതെങ്കിലും അതിനുള്ളില്‍ വലിയ എന്തോ കാര്യമുണ്ട്. അത്രമാത്രം ജീവിതത്തില്‍ ദിലീപ് അനുഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പലതും ദിലീപ് മറച്ചുവെക്കുകയാണത്രേ.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

സിനിമയെക്കുറിച്ചും മകളെക്കുറിച്ചുമാണ് ദിലീപിന് പറയാനുള്ളത്. തന്നെ ഈ സ്ഥാനത്തേക്ക് എത്തിച്ചത് പ്രേക്ഷകരാണ്. ഇത് ഇതുപോലെ നിലനില്‍ക്കണേയെന്നാണ് ആഗ്രഹവും പ്രാര്‍ത്ഥനയും.

ദിലീപിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്താണെന്നറിയാമോ? കേട്ടാല്‍ ശരിക്കും ഞെട്ടും

തന്നെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും ഓരോ നിമിഷവും വിലപ്പെട്ടതാണ്. താന്‍ ഈ ഭൂമിയില്‍ ജനിച്ചതും നാലാള്‍ അറിയുന്ന ആളായി മാറിയതും വലിയ കാര്യമാണെന്നും ദിലീപ് പറയുകയുണ്ടായി.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Dileep says his biggest dream is not to have a bad dream.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam