For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നടൻ ദിലീപ് ജ‍ഡ്ജിയമ്മൻ കോവിലിൽ!! താരത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ ഭീഷണി

  |

  സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു നടൻ ദിലീപിന്റേത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും അതിനു പിന്നലെ താരത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളും കേസും മറ്റ് നൂലാമാലകളും ജനങ്ങൾക്കിടയിൽ വൻ ഞെട്ടലായിരുന്നു സൃഷ്ടിച്ചത്. കുട്ടികളും മുതിർന്നവരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ദിലീപ്. താരത്തിന് നേരെ ഉയർന്നു വന്ന ഓരോ ആരോപണവും ആരാധകർക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.

  പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച് ലാലേട്ടൻ!! സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

  ദിലീപ് എന്ന നടൻ എന്നതിലുപരി ഒരു വ്യക്തിയിൽ നിന്ന് കേട്ടാൽ വിശ്വസിക്കാത്ത വിധത്തിലുള്ള പല പല കഥകളാണ് രുറത്തു വന്നിരുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ എന്താണെന്നുളളത് ഇതുവരെ പുറത്തു വന്നിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയിൽ സജീവമാകുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു കഥയാണ്. ദിലീപിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ ഫാൻസ്  എന്ന് പറഞ്ഞുളള ഒരു സംഘം ആളുകൾ  ഭീഷണിപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സമകാലിക മലയാളമാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ആരാണെന്ന് മനസ്സിലായോ!! എംഎസ് ധോണി ദ് അൺട്രോൾഡ് സ്റ്റോറിയിൽ സാക്ഷി ധോണി, ഹോട്ട് ഫോട്ടോഷൂട്ട്

  ജ‍ഡ്ജി അമ്മാവൻ കേവിൽ

  ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജി അമ്മാവൻ കോവിൽ സന്ദർശനത്തിനായി ദിലീപ് സഹോദരനോടൊപ്പം എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സഹോദരൻ അനൂപിനോടൊപ്പം ദിലീപ് ഇവിടെ എത്തിയത്. കരിക്കഭിഷേകവും അട വഴിപാടും നടത്തിയതിനു ശേഷമാണ് ദിലീപ് അവിടെ നിന്ന് മടങ്ങിയതത്രേ. ഇതിനു മുൻപു ചെറുവള്ളി ദേവിക്ഷേത്രത്തിൽ താരം എത്തിയത് വാർത്ത പ്രധാന്യം നേടിയിരുന്നു.

  ഫോട്ടോ എടുക്കാൻ ശ്രമിച്ചു

  താരം ക്ഷേത്രദർശനത്തിലെത്തിയപ്പോൾ ഫോട്ടോ എടുക്കാനും മറ്റും ജനങ്ങൾ താരത്തിനടത്തു എത്തിയിരുന്നു. എന്നാൽ പ്രദേശവാസികളെ ഉൾപ്പെടെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം സ്വകാര്യ സുരക്ഷ ജീവനക്കാർ നടയുകയായിരുന്നത്രേ. ഇതിൽ നാട്ടുകാർ പ്രകോപിതരാകുകയും ചെയ്തു. എന്നാൽ ജിലീപ് ഫാൻസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

  ഫോട്ടോ ഡിലീറ്റ് ചെയ്തു

  താരത്തിന്റെ ചിത്രം പകർത്തിയ കുട്ടികൾ ഉൾപ്പടെയുളളവരിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. കൂടാതെ പ്രദേശിക ചാനൽ പ്രവർത്തകരെ ഫാൻസ് എന്ന് ആരോപിച്ചെത്തിയവർ നിർബന്ധിച്ച് ക്ഷേത്രവളപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തുവത്രേ. എന്നാൽ ഇതിനു പിന്നിൽ ആരാണെന്നുള്ള കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല ദിലീപ് ഫാൻസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ഇതുവരെയുണ്ടായിട്ടില്ല. അതിനാൽ തന്നെ ഈ സംഭവം അൽപം ഞെട്ടൽ ഉളവാക്കുന്നുണ്ട്.

  ജനപ്രിയ നടൻ

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയനടനാണ് ദിലീപ് . മുതിർന്നവരെക്കാൾ കൂടുതൽ കുട്ടികളാണ് ദിലീപിന്റെ ഫാൻസി ലിസ്റ്റിൽ സിംഹ ഭാഗവു. സിനിമയിൽ നിന്ന് മാറി നിന്നിട്ടും മറ്റു യുവതാരങ്ങൾ സിനിമയിൽ കടന്നു വന്നട്ടും കുട്ടികളുടെ ആദ്യ ഓപ്ഷൻ ദിലീപ് തന്നെയാണ്. സിനിമയിൽ സജീവമായിരുന്ന കാലത്തും വിട്ട് നിന്നിരുന്ന സമയത്തും പ്രേക്ഷകരുടെ ഇടയിലെ ദിലീപിന്റെ സ്ഥാനത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അതിനാൽ തന്നെ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തയിൽ പ്രേക്ഷകരെ ഭീഷണിപ്പെടുത്തിയത് ദീലീപിന്റെ ഫാൻസ് തന്നേ ആണോ എന്നുള്ള കാര്യത്തിലെ സംശയം സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു കേൾക്കുന്നുണ്ട്.

  English summary
  actor dileep visit Cheruvally Devi Temple

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more