twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ദിലീപ്', വനിതയുടെ കവർ പേജിൽ ആദ്യമായി കുടുംബസമേതം

    |

    ഏറ്റവും കൂടുതൽ ആരാധകർ ആഘോഷിക്കുന്ന താരകുടുംബമാണ് നടൻ ദിലീപിന്റേത്. അതുകൊണ്ട് തന്നെ ദിലീപിന്റേയും കാവ്യയുടേയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അതിവേ​ഗത്തിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത് താര കുടുംബത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ദിലീപ് സകുടുംബം ആദ്യമായി ഒരു മാ​ഗസീനിന്റെ കവർപേജിൽ എത്തുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. അതുകൊണ്ട് തന്നെ ചിത്രം ‍ഞൊടിയിടയിലാണ് ജനങ്ങൾക്കിടയിൽ വൈറലായത്.

    'ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, സാനിയ കിണറ്റിൽ ചാടി, അവസാനം പണികിട്ടി'; വിഷ്ണു ഉണ്ണികൃഷ്ണൻ'ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, സാനിയ കിണറ്റിൽ ചാടി, അവസാനം പണികിട്ടി'; വിഷ്ണു ഉണ്ണികൃഷ്ണൻ

    വനിതയുടെ പുതിയ ലക്കത്തിന്റെ കവർ പേജ് നടൻ ദിലീപും കുടുംബവുമാണ്. 'ഒറ്റ പ്രാർത്ഥന മാത്രം, ദിലീപും കുടുംബവും' എന്ന തലക്കെട്ടോടെയാണ് കവർ പേജ്. മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ദിലീപാണ് ചിത്രത്തിലുള്ളത്. ആദ്യ വിവാഹം പരാജയമായതോടെയാണ് ദിലീപ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് കാവ്യ മാധവനെ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് സിനിമയിൽ അഭിനയിക്കുന്ന കാലം മുതൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരജോഡിയായിരുന്നു ദിലീപ്-കാവ്യ.

    '16 വർഷം കൊണ്ട് ദാമ്പത്യം പലതും പഠിപ്പിച്ചു, തടസം നിൽക്കുന്നതിനേക്കാൾ പിന്തുണയ്ക്കും'; ദേവി ചന്ദന'16 വർഷം കൊണ്ട് ദാമ്പത്യം പലതും പഠിപ്പിച്ചു, തടസം നിൽക്കുന്നതിനേക്കാൾ പിന്തുണയ്ക്കും'; ദേവി ചന്ദന

    കുടുംബസമേതം ദിലീപ്

    ഇപ്പോൾ വിവാഹ ജീവിതം അഞ്ച് വർഷം പിന്നിടുമ്പോഴാണ് ദിലീപ് കുടുംബസമേതം വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ദിലീപ് കുടുംബത്തിന് പുറമെ എപ്പോഴും ആരാധകരുണ്ടാകാറുണ്ട്. താരകുടുംബം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഫോട്ടോയും വീഡിയോകളും പകർത്താൻ ആരാധകർക്ക് തിരക്കാണ്. മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അറിയാനാണ് ആരാധകരിൽ ഏറെയും താൽപര്യപ്പെടുന്നത്. അതിനാൽ തന്നെ അച്ഛനേയും അമ്മയേയും പോലെ തന്നെ സിനിമയിലെത്തും മുമ്പ് തന്നെ സെലിബ്രിറ്റികളായി കഴിഞ്ഞു മീനാക്ഷിയും മഹാലക്ഷ്മിയും.

    ആദ്യമായി വനിതയുടെ കവർ പേജിൽ

    ദിലീപ് നീല നിറത്തിലുള്ള കുർത്തയാണ് ധരിച്ചിരിയ്ക്കുന്നത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒരേ നിറത്തിലുള്ള വസ്ത്രവും ധരിച്ചിരിയ്ക്കുന്നു. കാവ്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മീനാക്ഷിയും കൈ മുട്ടി ചിരിയ്ക്കുന്ന മഹാലക്ഷ്മിയും ഫോട്ടോയുടെ ആകർഷണമാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ മാധവൻ. എപ്പോഴും പൊതുപരിപാടികളിലും മറ്റും ദിലീപിനൊപ്പം കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്. ദിലീപുമായുള്ള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷം ചിലരെല്ലാം പറഞ്ഞത് ഇനി മുതൽ കാവ്യ വെളിച്ചം കാണില്ല എന്നാണ്. പക്ഷെ അത്തരത്തിലുള്ള ചിലരുടെ മുൻവിധികളെയെല്ലാം ദിലീപ് മാറ്റി മറിച്ചു. വീട്ടിൽ നടക്കുന്ന എല്ല ആഘോഷങ്ങളുടേയും ചിത്രങ്ങൾ ദിലീപോ മീനാക്ഷിയോ തങ്ങളുടെ സോഷ്യൽമീഡിയ പേജുവഴി പങ്കുവെക്കാറുണ്ട്. താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഒരുപക്ഷെ മീനാക്ഷിക്കായിരിക്കും.

    ദിലീപിന്റെ വൈറൽ കുടുംബം

    ഇടയ്ക്കിടെ മനോഹരമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോകൾ അടക്കം മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. മെഡിസിൻ വിദ്യാർഥിനിയായ മീനാക്ഷി എന്നാണ് അച്ഛനെപ്പെല അഭിനയം ആരംഭിക്കുന്നത് എന്നത് അറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. മുമ്പ് ദിലിപീന്റെ കോമഡി സിനിമകളിലെ ചില രം​ഗങ്ങൾ ഡബ്സ്മാഷ് ചെയ്ത് മീനാക്ഷി പങ്കുവെച്ചത് വൈറലായിരുന്നു. അടുത്തിടെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾക്കെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മീനാക്ഷിയെന്നാണ് സിനിമയിലേക്ക് എത്തുക എന്നാണ്. അവൾ ഇപ്പോൾ പഠിക്കുകയാണെന്നും സിനിമാപ്രവേശനം എന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നുമാണ് അന്ന് ദിലീപ് പറഞ്ഞത്. താര കുടുബത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാണിപ്പോൾ.

    Recommended Video

    Nadirshah talks about Keshu Ee Veedinte Nathan
    ഏറ്റവും പുതിയ റിലീസ്

    ദിലീപിന്റേതായി അവസാനമായി റിലീസിനെത്തിയ സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉറ്റ ച​ങ്ങാതിമാരായ നാദിർഷയും ദിലീപും ഒന്നിച്ച സിനിമ എന്നതിന്റെ പേരിൽ തുടക്കം മുതൽ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞതാണ്. കേശുവെന്ന അറുപതുകാരനായിട്ടാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്. ഉർവശിയായിരുന്നു ചിത്രത്തിൽ നായിക. കേശു ഈ വീടിന്റെ നാഥന്റെ പ്രത്യേക പ്രദർശനം സിനിമാ മേഖലയിലുള്ളവർക്ക് വേണ്ടി നടത്തിയപ്പോൾ കാവ്യ മാധവനും സിനിമ കാണാൻ എത്തിയിരുന്നു.

    Read more about: dileep
    English summary
    actor Dileep with his wife Kavya and children first time on the cover page of Vanitha, picture goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X