നടനും സംവിധായകനുമായ ജോയ് മാത്യു
ഇന്ന് സിനിമയില്‍ സജീവമായ ബഹുമുഖ പ്രതിഭകളില്‍ പ്രധാനിയാണ് ജോയ് മാത്യു. സംവിധായകന്‍, നടന്‍, നാടകനടന്‍, എഡിറ്റര്‍, നാടകരചയിതാവ് എന്നീ നിലകളിലെല്ലാം സ്വന്തം മുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുണ്ട് ജോയ് മാത്യുവെന്ന പ്രതിഭാശാലി. ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നാകവേഷം ചെയ്ത ജോയ് മാത്യു പിന്നീട് അധികകാലം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഉണ്ടായിരുന്നില്ല. അണിയറയിലെ ജോലികളും നാടകവുമെല്ലാമായിരുന്നു ജോയിയുടെ ഇഷ്ട മേഖലകള്‍.
എന്നാല്‍ 2012ല്‍ ഷട്ടര്‍ എന്ന ചിത്രവുമായി ജോയ് മാത്യു വലിയ തിരിച്ചുവരവ് നടത്തി. ഇതിന് പിന്നാലെ നടന്‍ എന്ന നിലയിലും ജോയ് മാത്യു തിരിച്ചെത്തി. ഷട്ടര്‍ എന്ന ചിത്രം വന്‍ജനപ്രീതിയാണ് നേടിയത്. പക്ഷേ അവാര്‍ഡ് കമ്മിറ്റികള്‍ ചിത്രത്തെ തഴഞ്ഞത് സിനിമാപ്രേമികള്‍ക്കും ഒപ്പം ജോയ് മാത്യുവിനും വലിയ നിരാശയുണ്ടാക്കി. എന്നാല്‍ ചലച്ചിത്രമേളകളില്‍ വലിയ സ്വീകാര്യതയാണ് ഷട്ടര്‍ എന്ന ചിത്രത്തിന് ലഭിച്ചത്.
ഷട്ടര്‍ കണ്ടുകഴിയുമ്പോള്‍ത്തന്നെ നല്ലസിനിമയെ ഇഷ്ടപ്പെടുന്നവരെല്ലാം ജോയ് മാത്യു പുതിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിയ്ക്കും. പക്ഷേ ജോയ് പിന്നീട് തിരിഞ്ഞത് അഭിനയത്തിലേയ്ക്കാണ്. കറയറ്റ വില്ലനായും അച്ഛനായുമെല്ലാം അഭിനയിച്ചുതകര്‍ക്കുകയാണ് ജോയ് ഇപ്പോള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു
നാടകമാണ് ജോയ് മാത്യുവിന്റെ യഥാര്‍ത്ഥ തട്ടകം എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. ഇരുപതോളം നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. അതിര്‍ത്തികള്‍, സങ്കടല്‍ എന്നീ നാടകങ്ങളാണ് ഇവയില്‍ ഏറെ പ്രശസ്തം. നാടകരചനയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും പുരസ്‌കാരങ്ഹള്‍ ലഭിച്ചിട്ടുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു
വളരെ മികച്ചൊരു വിഷയം അതിമനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു ഷട്ടര്‍. കഥയും സംവിധാനവും കാസ്റ്റിങ്ങുമെല്ലാം പെര്‍ഫക്ടായിരുന്നു ഈ ചിത്രത്തില്‍. എന്നിട്ടും ജൂറികളുടെ മേശപ്പുറത്ത് ഷട്ടര്‍ തഴയപ്പെട്ടു. എന്നാല്‍ പ്രേക്ഷകര്‍ ഷട്ടറിനെ നെഞ്ചിലേറ്റുകയും ചെയ്തു.

നടനും സംവിധായകനുമായ ജോയ് മാത്യു
ആരുടെയും കാലുപിടിച്ച് അംഗീകാരം വാങ്ങാന്‍ താനില്ലെന്നാണ് ജോയ് മാത്യു പറയുന്നത്. തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിയ്ക്കാത്തത് കാരണം ജൂറിയുടെ അസഹിഷ്ണുതയാണെന്ന് ഇപ്പോഴും പറയുന്ന ജോയ് മാത്യു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വളരെ രൂക്ഷമായിട്ടായിരുന്നു ഷട്ടര്‍ പിന്തള്ളപ്പെട്ടതിനെതിരെ പ്രതികരിച്ചത്.

നടനും സംവിധായകനുമായ ജോയ് മാത്യു
1986ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ എന്ന ജോണ്‍ അബ്രഹാം ചിത്രത്തിലൂടെയാണ് ജോയ്മാത്യു ആദ്യമായി സിനിമയുടെ വെള്ളിവെളിച്ചത്തിന് മുന്നിലെത്തുന്നത്. പുരുഷന്‍ എന്ന കഥാപാത്രത്തെയായിരുന്നു ജോയ് മാത്യു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

നടനും സംവിധായകനുമായ ജോയ് മാത്യു
ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം നമ്മള്‍ ജോയ് മാത്യുവിനെ കണ്ടത് രാജീവ് രവി ഒരുക്കിയ അന്നയും റസൂലുമെന്ന ചിത്രത്തിലായിരുന്നു. ഇതില്‍ അന്നയുടെ അച്ഛന്റെ വേഷത്തിലാണ് ജോയ് മാത്യു അഭിനയിച്ചത്.

നടനും സംവിധായകനുമായ ജോയ് മാത്യു
നടനെന്ന നിലയില്‍ ജോയ് മാത്യു തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ആമേന്‍. ചിത്രത്തിലെ വില്ലനായ ഫാദര്‍ അബ്രഹാം ഒറ്റപ്ലാക്കന്‍ എന്ന കഥാപാത്രമായി അസാധ്യ പ്രകടനമാണ് ജോയ്മാത്യു നടത്തിയത്.

നടനും സംവിധായകനുമായ ജോയ് മാത്യു
ആമേന് ശേഷം പലചിത്രങ്ങളിലും ചെറുതും വലുമായ വേഷത്തില്‍ ജോയ് മാത്യു അഭിനയിച്ചു. അനീഷ് അന്‍വര്‍ ഒരുക്കിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ചെറുതായിരുന്നെങ്കിലും തന്റേതായ ടച്ച് ആ കഥാപാത്രത്തിന് നല്‍കാന്‍ ജോയ് മാത്യുവിന് സാധിച്ചു.

നടനും സംവിധായകനുമായ ജോയ് മാത്യു
ദിലീപ് നായകനായ ശൃംഗാരവേലന്‍ എന്ന ചിത്രത്തിലെ അധോലോകനായകനായ ജോസ് തോമസും ജോയ് മാത്യുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

നടനും സംവിധായകനുമായ ജോയ് മാത്യു
പുത്തന്‍ചിത്രമായ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ റിച്ചാര്‍ഡ് ഫിലിപ്പ് എന്ന കഥാപാത്രമായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ജോയ് മാത്യു. മികച്ച ചിത്രമെന്ന് പേരെടുത്തുകഴിഞ്ഞ ഈ ചിത്രത്തില്‍ ജയസൂര്യയുടെ പിതാവിന്റെ വേഷമാണ് ഇദ്ദേഹത്തിന്.

നടനും സംവിധായകനുമായ ജോയ് മാത്യു
സംവിധായകനായി തിരിച്ചുവരവ് നടത്തിയ താന്‍ ഇപ്പോള്‍ സംവിധായകനാണോ നടനാണോയെന്ന് തനിയ്ക്കുതന്നെ കണ്‍ഫ്യൂഷനാണെന്നാണ് ജോയ് മാത്യുപറയുന്നത്. അത്തരത്തിലാണ് പ്രഖ്യാപിയ്ക്കപ്പെടുന്ന ചിത്രങ്ങളിലെല്ലാം ജോയ് മാത്യുവിന് റോള്‍ നല്‍കപ്പെടുന്നത്. ഇനി പുറത്തിറങ്ങാനുള്ള ഒട്ടേറെ മലയാളചിത്രങ്ങളില്‍ ജോയ് മാത്യുവിന്റെ സാന്നിധ്യമുണ്ടാകും.

നടനും സംവിധായകനുമായ ജോയ് മാത്യു
മമ്മൂട്ടിയെ നായകനാക്കി വികെ പ്രകാശ് ഒരുക്കുന്ന സയലന്‍സ് എന്ന ചിത്രത്തിലും ജോയ് മാത്യു അഭിനയിക്കുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ് മാത്യു
1951ല്‍ തൃശൂര്‍ ജില്ലയിലെ ചാലിശേരിയിലാണ് ജോയ് മാത്യു ജനിച്ചത്.


Click it and Unblock the Notifications











