»   » ദിവ്യ ഉണ്ണി പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ന്നു, പഴയജീവിതം തിരിച്ചു പിടിക്കാന്‍

ദിവ്യ ഉണ്ണി പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ന്നു, പഴയജീവിതം തിരിച്ചു പിടിക്കാന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം ഭര്‍ത്താവ് സുധീര്‍ ശേഖറുമായി അമേരിക്കയിലേക്ക് പോയതാണ് നടി. പിന്നീട് ഇടയ്ക്കിടെ ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ അടുത്തിടെ നടിയുടെ വിവാഹമോചന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യങ്ങളാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്ന് ദിവ്യ ഉണ്ണി വ്യക്തമാക്കിയിരുന്നു.

വിവാഹമോചനത്തിന് ശേഷം ദിവ്യ കേരളത്തില്‍ എത്തിയിട്ടുണ്ട്. കുറച്ച് നാള്‍ നാട്ടില്‍ തന്നെ നില്‍ക്കാനാണ് പ്ലാന്‍. അതിനിടെ ഒരു പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സിനും നടി ചേര്‍ന്നിട്ടുണ്ട്. എറണാകുളം സെന്റ് തെരാസിലാണ് കോഴ്‌സിന് ചേര്‍ന്നിരിക്കുന്നത്.

ഭരതനാട്യം കോഴ്‌സ്

ഭരതനാട്യം പോസ്റ്റ് ഗ്രജ്വേഷന്‍ കോഴ്‌സിനാണ് നടി ചേര്‍ന്നിരിക്കുന്നത്. ക്ലാസ് തുടങ്ങിയെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

എക്‌സൈറ്റാണ്

ജീവിതത്തില്‍ സങ്കടങ്ങള്‍ വരുമ്പോള്‍ ദൈവം ചില സന്തോഷം കൂടി തരുമെന്ന് പറയാറില്ലേ. അഞ്ചു വര്‍ഷം താന്‍ പഠിച്ച കോളേജിലേക്ക് വീണ്ടും തിരിച്ച് പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്. അതിലൂടെ പഴയ ജീവിതം തിരിച്ച് പിടിക്കാലോ എന്ന ആത്മവിശ്വാസവും. ദിവ്യ ഉണ്ണി പറഞ്ഞു.

വര്‍ഷത്തില്‍ ഒരിക്കല്‍

മുമ്പ് വര്‍ഷത്തില്‍ ഒരിക്കലാണ് നാട്ടില്‍ വന്നുക്കൊണ്ടിരുന്നത്. ഇനി ഇടയ്ക്കിടെ വരും. പന്ത്രണ്ട് വര്‍ഷമായി അമേരിക്കയില്‍. ദിവ്യ ഉണ്ണി പറഞ്ഞു.

മക്കള്‍ കാര്യമാക്കിയിട്ടില്ല

അഞ്ചും ആറും വയസില്‍ എന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്ന കുട്ടികള്‍ ഇപ്പോള്‍ വിവാഹം ക്ഷണിച്ചു തുടങ്ങി. ഇപ്പോള്‍ ഞാന്‍ പഠിക്കാന്‍ പോകുന്നുവെന്ന കാര്യം മക്കള്‍ അത്ര കാര്യമായി എടുത്തിട്ടില്ല. ഒരേ സമയം അമ്മയും ടീച്ചറുമാകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനിടെയാണ് ടീച്ചറും അമ്മയും വിദ്യാര്‍ത്ഥിയുമാകുന്നത്. ദിവ്യ ഉണ്ണി പറഞ്ഞു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്.

ദിവ്യ ഉണ്ണിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Actor Divya Unni joined bharatanatyam course.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam