twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ വാഹനത്തിൽ തട്ടി!! പോലീസിൽ പരാതി പറയാൻ പോയ തനിയ്ക്കെതിരെ പരാതി, ദുരനുഭവം തുറന്നു പറഞ്ഞ് ഷാജു

    . കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയുടെ സമയത്ത് തിയ്യറ്ററിലേക്ക് സിനിമ കാണാന്‍ പോകുന്ന സമയത്ത് എന്റെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി.

    |

    മിനി സ്കീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഡോ ഷാജു. കഴിഞ്ഞ 20 വർഷക്കാലമായി മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമാണ്. ടെലിവിഷനിൽ ചരിത്രം സൃഷ്ടിച്ച ഒരു പരമ്പരയായിരുന്നു ജ്വാലയായ്. ഈ പരമ്പരയിലൂടെയായിരുന്നു ഡോ. ഷാജു മിനിസ്ക്രീനിൽ എത്തിയത്. ആദ്യ പരമ്പരയിൽ തന്നെ മികച്ച സ്വീകരണമായിരുന്നു ഷാജുവിന് ലഭിച്ചത്. മലയളി പ്രേക്ഷകർ ഇരു കൈകളും നീട്ടി താരത്തെ സ്വീകരിക്കുകയായിരുന്നു. പിന്നീട് ദൂരദർശനിലും അല്ലാതെ നിരവധി ചാനലുകളിലെ പരമ്പരയിൽ ശ്രദ്ധയമായ വേഷത്തിൽ ഷാജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

     ഇത് ഇത്തിരി കൂടിപ്പോയി!! ദീപികയ്ക്കും-രൺവീറിനും വ്യത്യസ്ത തരത്തിലുളള ആശംസയുമായി കോണ്ടം കമ്പനികൾ ഇത് ഇത്തിരി കൂടിപ്പോയി!! ദീപികയ്ക്കും-രൺവീറിനും വ്യത്യസ്ത തരത്തിലുളള ആശംസയുമായി കോണ്ടം കമ്പനികൾ

    ഇന്ന് മൂടൂ ക്യാംപെയ്നുകൾ ശക്തി പ്രാപിച്ചു വരുകയാണ്. സിനിമ മേഖലയിൽ നിന്ന് നേരിടുന്ന അതിക്രമങ്ങൾ തുറന്നു പറഞ്ഞ് ദിനംപ്രതി നടിമാർ രംഗത്തെത്തുകയാണ്. അതിക്രമണത്തിൽ നിന്ന് അതിജീവിച്ച് നടിമാർക്ക് പൂർണ്ണ പിന്തുണയാണ് സിനിമ മേഖലയിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ചില സ്ത്രീകൾ തങ്ങൾക്ക് അനുകൂലമായതും തങ്ങളെ സംരക്ഷിക്കുന്നതുമായ നിയമങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് ഡോ ഷാജു. ആദ്ദേഹത്തിന് നേരിടേണ്ടി വന്ന ഒരു ദുരനുഭവവും പങ്കുവെച്ചിട്ടുണ്ട്.

    അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ സിനിമ നിർത്തി മെഡിക്കൽ ഫീൽഡിലേയ്ക്ക് പോകും, തുറന്നടിച്ച് ഐശ്വര്യലക്ഷ്മിഅങ്ങനെ ഒരു സാഹചര്യമുണ്ടായാൽ സിനിമ നിർത്തി മെഡിക്കൽ ഫീൽഡിലേയ്ക്ക് പോകും, തുറന്നടിച്ച് ഐശ്വര്യലക്ഷ്മി

     വണ്ടിയിൽ മറ്റൊരു വണ്ടി ഇടിച്ചു

    വണ്ടിയിൽ മറ്റൊരു വണ്ടി ഇടിച്ചു

    ഒരു വർഷം മുൻപത്തെ സംഭവമാണ് ഷാജു പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഐഎഫ്എഫ്കെയുടെ സമയത്ത് സിനി മകാണാൻ പോകവേയായിരുന്നു സംഭവം. തന്റെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു, ഉടൻ തന്നെ വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ അവരുടെ അടുത്തേയ്ക്ക് ചെന്നു. രണ്ട് പുരുഷന്മാരായിരുന്നു മുൻ സീറ്റിൽ. അവരോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു.

     പോലീസിൽ പരാതി

    പോലീസിൽ പരാതി

    കുടുംബമായി യാത്ര ചെയ്യുകയാണെന്ന് കരുതി അപ്പോൾ തനൊന്നു പറഞ്ഞില്ല. അവിടെ വെച്ച് സംസാരിക്കുന്ന ശരിയല്ല എന്ന് തോന്നിയതിനെ തുടർന്നായിരുന്നു താൻ ഒന്നു മിണ്ടാതിരുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അപ്പോഴാണ് മറ്റൊരു സംഭവം നടന്നത്.

     കേസ് വേണ്ട‌

    കേസ് വേണ്ട‌

    പോലീസിലെത്തി പരാതി എഴുതി കൊണ്ടിരുന്നപ്പോഴാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. തനിയ്ക്ക് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥൻ അവിടെയുണ്ടായിരുന്നു. വണ്ടിയെ കുറിച്ചും വണ്ടിയ്ക്ക് പറ്റിയ നഷ്ടത്തെ കുറിച്ചും അയാൾ അദ്ദേഹം ചോദിച്ചു. 5000 രൂപയുടെ പണിയുണ്ടാകുമെന്ന് ഞാൻ അദ്ദേഹത്തിനോട് പറയുകയും ചെയ്തു. എന്നാൽ ഇനി കേസ് വേണ്ടെന്ന അദ്ദേഹം എന്നോട് പറഞ്ഞു. തുടർന്ന് കാര്യം ചോദിച്ചപ്പോഴാണ് ആക്കാര്യം തന്നോട് പറഞ്ഞത്.

     തനിയ്ക്കെതിരെ കേസ്

    തനിയ്ക്കെതിരെ കേസ്

    സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന പെൺകുട്ടി തനിയ്ക്കെതിരെ പരാതി എഴുതിയ്ക്കുകയായിരുന്നു. വണ്ടി തട്ടിയതിനെ തുടർന്ന് താൻ കാറിന്റെ ഡോർ തുറന്ന് അതിലുണ്ടായിരുന്ന പെൺകുട്ടിയെ അസഭ്യം പറഞ്ഞുവെന്നായിരുന്നു എനിയ്ക്കെതിരെ അവർ നൽകിയത് കേസ്. പെൺകുട്ടിയുടെ പരാതി പേലീസ് സ്വീകരിച്ചാൽ വാദി പ്രതിയാകുമായിരുന്നു. കൂടാതെ തനിയ്ക്കെതിരെ ക്രിമിനൽ കുറ്റം വരെ ചുമർത്തപ്പെടുമായിരുന്നു- ഡോ ഷാജു പറ‍ഞ്ഞു.

    സ്ത്രീ പീഡനക്കേസ്

    സ്ത്രീ പീഡനക്കേസ്

    തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതെ അവിടെ നിന്ന ഇളിഭ്യാനായി ഇറങ്ങി പോകാൻ മാത്രമേ കഴിഞ്ഞിരുന്നുളളൂ. തങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെ എത്ര മോശമായിട്ടാണ് അവർ വളച്ചൊടിക്കുന്നത്. അതിനു ശേഷം പ്രതികരിക്കാൻ കടുത്ത ഭയമായിരുന്നു . സത്രീ പീഡനക്കേസിൽ പുറത്തു പോകുക എന്നത് ഏറെ ഭയമുളള കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

    English summary
    actor dr shaju says about incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X