ഇനി ഇങ്ങനെ ഒരു സാഹസം എന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യത കുറവാണ്
എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ചാര്‍ലി. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. 15.17 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദുല്‍ഖറിന്റെ ലുക്ക് തന്നെയായിരുന്നു ചാര്‍ലിയുടെ ആകര്‍ഷണം. എന്തായാലും ഒകെ കണ്‍മണിയ്ക്ക് ശേഷം തനിയ്ക്ക് ഒരു വ്യത്യസ്തമായ ഒരു ലുക്ക് ചെയ്യണമെന്നൊരു ആഗ്രഹം ദുല്‍ഖറിന് ഉണ്ടായിരുന്നു. ആ ആഗ്രഹം സാധിച്ച് തന്നത് മാര്‍ട്ടിന്‍ പ്രകാട്ടാണ് ദുല്‍ഖര്‍ പറയുന്നു.
ചാര്‍ലിയില്‍ ഒരു പുതിയ ലുക്ക് പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ താടി വെച്ചോളാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. അങ്ങനെയാണ് ഒരു മാസമെടുത്ത് താടി നീട്ടുന്നത്. പിന്നീട് ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഉറപ്പായി ഈ താടി ട്രെന്റാകുമെന്ന്. അത് അതുപോലെ തന്നെ സംഭവിക്കുകെയും ചെയ്തു. പക്ഷേ മറ്റൊരു കാര്യം ഉണ്ട്. താന്‍ ചിത്രത്തിന് വേണ്ടി പാടിയത്, അതു കുറച്ച് കൂടി പോയി എന്ന് തോന്നുന്നു. എന്തായാലും ഇനി ഇങ്ങനെ ഒരു സാഹസം താന്‍ ചെയ്യുമോ എന്ന് സംശയമാണ്. ദുല്‍ഖര്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

ഇനി ഇങ്ങനെ ഒരു സാഹസം എന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യത കുറവാണ്
മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലും വാപ്പച്ചി അഭിനയിച്ച മംഗ്ലീഷ് എന്നീ രണ്ട് ചിത്രങ്ങളിലുമാണ് താന്‍ പാടിയിട്ടുള്ളത്.

ഇനി ഇങ്ങനെ ഒരു സാഹസം എന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യത കുറവാണ്
ഗോപീ സുന്ദറിന്റെ നിര്‍ബന്ധമായിരുന്നു രണ്ട് ചിത്രങ്ങളില്‍ താന്‍ പാടാന്‍ കാരണം.

ഇനി ഇങ്ങനെ ഒരു സാഹസം എന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യത കുറവാണ്
ചാര്‍ലിയില്‍ ഒരു പാട്ട് പാടാനും ഗോപീ സുന്ദര്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. പിന്നെ മാര്‍ട്ടിന്‍ പ്രകാട്ട് പറഞ്ഞാണ് ചാര്‍ലിയില്‍ താന്‍ പാടുന്നത്. പക്ഷേ ചിത്രത്തില്‍ പാടാന്‍ എനിക്ക് ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. ദുല്‍ഖര്‍ പറയുന്നു.

ഇനി ഇങ്ങനെ ഒരു സാഹസം എന്റെ ഭാഗത്ത് നിന്നുമുണ്ടാകാന്‍ സാധ്യത കുറവാണ്
ഞാന്‍ ഒരു ഗായകനല്ല, അത് ചാര്‍ലി കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലായി കാണും. എന്തായാലും ഇതുപോലൊരു സാഹസം ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യത കുറവാണ്. ദുല്‍ഖര്‍ പറയുന്നു.


Click it and Unblock the Notifications