ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറി!! ജെറ്റ് എയര്‍വേയ്സിനെതിരെ വിമര്‍ശനവുമായി ദുല്‍ഖര്‍
യാത്രക്കാരെ അപമാനിക്കുന്ന രീതിയിലാണ് ജെറ്റ് എയർവെയ്സ് ജീവനക്കാർ പെരുമാറുന്നത്.
Recommended Video

ജെറ്റ് എയർവെയ്സിലെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ പരാതിയുമായി ദുൽഖർ സൽമാൻ. യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റമെന്നും ദുൽഖർ പറഞ്ഞു. ഇതു ഒരു തവണയല്ല പലപ്പോഴും ഇത്തരത്തിലുളള പെരുമാറ്റ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. താരത്തിന്റെ ട്വിറ്റർ പോജിലൂടെയായിരുന്നു ജെറ്റ് എയർവെയ്സിന് നേരെ ആഞ്ഞടിച്ചത്.

യാത്രക്കാരെ അപമാനിക്കുന്ന രീതിയിലാണ് ജെറ്റ് എയർവെയ്സ് ജീവനക്കാർ പെരുമാറുന്നത്. എയർപോർട്ടിൽ ഞാൻ ഇതുവരെ വൈകിയെത്തിയിട്ടില്ല. അതു പോലെ താരപദവിയിലൂടെ പ്രത്യേക അവകാശങ്ങൾ നേടിയെടുക്കാനോ പ്രത്യേക പരിഗണന ലഭിക്കാനോ താൻ ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല. താര പദവിയിൽ നടക്കുന്ന ആളല്ല ഞാൻ. ഇന്ന് എന്റെ മുന്നിൽവെച്ചാണ് ഒരു യാത്രക്കാരിയോട് അവർ മോശം പെരുമാറിയത്. ഇതിനു മുൻപ് കുഞ്ഞുമായി പോകുമ്പോഴും എന്റെ കുടുംബത്തിനു നേരേയും ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഡിക്യൂ പറഞ്ഞു.
ദുല്‍ഖറിന്റെ ട്വീറ്റിന് മറുപടിയായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സമാന അനുഭവങ്ങൾ അവർരും പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ജെറ്റ് എയര്‍വെയ്‌സിലെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരനെ കൈയേറ്റം ചെയ്ത സംഭവങ്ങവും ഉണ്ടായിട്ടുണ്ട്. എന്നാൽ പരാതിയുമായി ചെല്ലുമ്പോൾ, താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുള്ള സ്ഥിരം മറുപടിയാണ് ജെറ്റ് എയര്‍വെയ്‌സ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്..


Click it and Unblock the Notifications