മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കൊവിഡ് സ്ഥിരീകരിച്ചു
നടൻ മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കൊവിഡ് സ്ഥിരീകരിച്ചു. ദുൽഖർ തന്നെയാണ് കൊവിഡ് പോസറ്റീവായ വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം താരം ഇപ്പോൾ വീട്ടില്‍ ക്വാറന്റൈനിലാണ്. നേരിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ദുല്‍ഖര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സിനിമാ ചിത്രീകരണത്തിനിടെ താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.

ഈ മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി സദാ ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ സോഷ്യൽമീഡിയയിൽ കുറിച്ചു. രണ്ട് ദിവസം മുമ്പാണ് നടന്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചത്. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് ശേഷം മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ് മമ്മൂട്ടിയും.
എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഷൂട്ടിംഗ് സംഘത്തിലെ മറ്റാര്‍ക്കും കൊവിഡ് കണ്ടെത്താത്തതിനെ തുടര്‍ന്ന് സിബിഐ 5 ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്‍തത് ഡിസംബര്‍ രണ്ടാംവാരമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സേതുരാമയ്യരാവാന്‍ മമ്മൂട്ടി എത്തിയത്.
ചിത്രത്തിന്‍റെ ഒഫീഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ലിജോ ചിത്രവും സിബിഐ 5ഉും കൂടാതെ നവാഗതയായ റത്തീനയുടെ പുഴു, അമല്‍ നീരദിന്‍റെ ഭീഷ്‍മ പര്‍വ്വം എന്നിവയും മമ്മൂട്ടിയുടെ ഇനി വരാനുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളാണ്. റോഷൻ ആൻഡ്രൂസ് സിനിമ സല്യൂട്ടാണ് ഇനി റിലീസിനെത്താനുള്ള ദുൽഖർ സൽമാൻ ചിത്രം. അവസാനം റിലീസ് ചെയ്ത സിനിമ കുറുപ്പായിരുന്നു.


Click it and Unblock the Notifications