»   » താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിന് ശേഷം കേരളത്തിലെങ്ങും ഇപ്പോള്‍ ചാര്‍ലി തംരഗമാണ്. കട്ട താടിയും വെള്ള കുര്‍ത്തയും ധരിച്ച് കേരളത്തിലെ യുവത്വങ്ങള്‍ ശരിയ്ക്കും ചാര്‍ലി ലുക്ക് ആസ്വദിക്കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, വിദേശത്ത് പോകുമ്പോള്‍ താടി വച്ച് പോകുന്നത് അത്ര നല്ലതല്ല, താടിയില്ലാതെ പോകുന്നതാണ് നല്ലത്. ഇത് മാറ്റാരും പറഞ്ഞതല്ല. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.

ദുല്‍ഖറിന് ഇപ്പോള്‍ താടിയോട് പ്രേമം തന്നെ. ചാര്‍ലിയ്ക്ക് വേണ്ടി വച്ച താടി വടിയ്ക്കാന്‍ ദുല്‍ഖറിന് തോന്നുന്നില്ലത്രേ. പക്ഷേ അടുത്തിടെ കുടുംബത്തോടൊപ്പം വിദേശത്ത് പോയപ്പോള്‍ താടിക്കൊണ്ട് ഒരു പണികിട്ടി. ദുല്‍ഖര്‍ പറയുന്നു.. തുടര്‍ന്ന് വായിക്കൂ..

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

പ്രേമത്തിലെ നിവിന്‍ പോളി സ്‌റ്റൈലിന് ശേഷം കേരളത്തിലെ യുവത്വങ്ങള്‍ ഇപ്പോള്‍ ചാര്‍ലി സ്‌റ്റൈലിലിലാണ്. കട്ട താടിയും വെള്ള കുര്‍ത്തയുമാണ് ഇപ്പോഴത്തെ ട്രെന്റ്.

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

ഓണത്തിന് പ്രേമം സ്റ്റൈല്‍ തരംഗമായപ്പോള്‍ ക്രിസ്മസിന് ചാര്‍ലി സ്റ്റൈലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചാര്‍ലി സ്റ്റൈലില്‍ താടി വച്ച് വെള്ള കുര്‍ത്തയുമിട്ട് ഇറങ്ങിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

ചാര്‍ലി സ്റ്റൈല്‍ ആസ്വദിക്കുന്ന കേരള യുവത്വത്തിനൊപ്പം ദുല്‍ഖറുമുണ്ട്. ചാര്‍ലിയുടെ ചിത്രീകരണത്തിന് ശേഷവും ദുല്‍ഖറിന് താടി കളയാന്‍ തോന്നുന്നില്ലെന്ന് പറയുന്നു.

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

ചാര്‍ലിയുടെ ചിത്രീകരണത്തിന് ശേഷം കുടുംബത്തോടൊപ്പം വിദേശത്ത് പോയി. ലഗേജുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തന്നെ തടഞ്ഞു വച്ചു. പിന്നെ വീട്ടുകാരെ കണ്ടപ്പോഴാണ് എന്നെ വിട്ടത്. ദുല്‍ഖര്‍ പറയുന്നു.

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

താടി വച്ചതാണ് കാരണമെന്ന് തനിയ്ക്ക് പിന്നീടാണ് മനസിലായത്. താടി ചിലര്‍ക്ക് വംശീയതയുടെ മുദ്രയാണല്ലോ. ദുല്‍ഖര്‍ പറയുന്നു.

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

വിദേശത്ത് പോകുമ്പോള്‍ താടി വയ്ക്കാതെ പോകുന്നതാണ് നല്ലത്. ദുല്‍ഖര്‍ പറയുന്നു..

താടി വച്ച് വിദേശത്ത് പോകുമ്പോള്‍ സൂക്ഷിക്കുക, ചാര്‍ലി ലുക്കില്‍ വിദേശത്ത് പോയ ദുല്‍ഖറിന് പണി കിട്ടി!!

ഡിസംബര്‍ 24ന് ചാര്‍ലി റിലീസ് ചെയ്യും.

English summary
Actor Dulquer Salman about Charlie style.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam