ആ സമയത്ത് വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു അത്, വെളിപ്പെടുത്തി മമ്മൂട്ടിയുടെ സഹോദരന്‍

By Midhun Raj

മാതാപിതാക്കളോടൊപ്പം ഹജ്ജിന് പോയ അനുഭവം പങ്കുവെച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ബാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുളള ഹജ്ജ് യാത്രയെ കുറിച്ച് നടന്‍ മനസുതുറന്നത്. ആ സമയത്ത് സങ്കടം തോന്നിയ കാര്യവും നടന്‍ തുറന്നുപറഞ്ഞു. "എനിക്ക് എറ്റവും സന്തോഷം തോന്നിയിട്ടുളളത് ഉമ്മാന്റെം ബാപ്പാന്‌റേം കൂടെ ഹജ്ജ് ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്നതാണ് എന്ന് നടന്‍ പറയുന്നു. അന്ന് എന്‌റെയല്ല, മമ്മൂട്ടിയുടെ വാപ്പ, ഉമ്മ എന്ന നിലയില്‍ അവരെ ഒരുപാട് പേര്‍ കാണാന്‍ വരികയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ibrahimkutty-

ഇതിനിടയില്‍ എനിക്ക് സങ്കടം തോന്നിയ വിഷമം ഉണ്ടാക്കിയൊരു കാര്യമുണ്ട്. അത് നമ്മള് ഒരുപാട് മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അത് നടക്കാതെ വരുമ്പോളുളള ഒരു സങ്കടമാണ്. അപ്പോ ഞാന്‍ പറഞ്ഞല്ലോ ഞാനൊരു ടെക്‌സ്‌റ്റെലുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്നു എന്ന്. എന്റെ കൂടെ ഉമ്മായും വാപ്പയും ഹജ്ജിന് വന്നു, മക്കത്ത് വന്നു, ഹജ്ജ് ചെയ്തു, ജിദ്ദയില്‍ വന്നു എന്റെ കൂടെ താമസിച്ചു. ഇത്രയും ദിവസമുണ്ടായിട്ടും അവരുടെ കൂട്ടത്തില്‍ നിന്നും ഒരു മനുഷ്യന്‍, ആ കടയില്‍ ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കളോ അവരുടെ മക്കളോ ആരും ആ ഭാഗത്തേക്ക് വന്നില്ല.

ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

ബാപ്പാനേം ഉമ്മാനേം ഒന്ന് വന്നുകാണാനുളള സന്മസ് പോലും അവര് കാണിച്ചില്ല. ഇപ്പോ പറഞ്ഞ ആള്‍ക്കാരൊക്കെ തന്നെയാണ് ബോസുണ്ടായിരുന്നു അവരുടെ അനിയന്മാരുണ്ടായിരുന്നു. മക്കളുണ്ടായിരുന്നു അങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ പോലും ഉമ്മായും ബാപ്പായും വന്നോ?, വന്നിട്ട് എന്തായി, അവരെ കാണാമോ, അവരെ ഞങ്ങളുടെ വീട്ടിലേക്ക് ഒന്ന് കൊണ്ടുവരാമോ, അല്ലെങ്കില്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് ഒന്നു കൊണ്ടുവരാമോ എന്ന് പോലും ആരും ചോദിച്ചില്ല. അത്രയ്ക്കും ഒരു വല്ലാത്ത ഇറിറേറ്റിംഗ് പോലെ ആയിരുന്നു അന്ന് എനിക്ക്, അവരോടൊക്കെ വെറുപ്പായിരുന്നു.

എന്റെ കാര്യമല്ല, മമ്മൂട്ടിയുടെ ബാപ്പയും ഉമ്മയും എന്ന നിലയില്‍ അവരെ ഓരോ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ട്രീറ്റ് ചെയ്യുകയുമൊക്കെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ തിരിഞ്ഞുനോക്കിയില്ല എന്ന് മാത്രമല്ല, വന്ന് അന്വേഷിച്ചത് പോലുമില്ല. എന്നോട് ചോദിച്ചുമില്ല. ഇതെല്ലാം കഴിഞ്ഞ് അവര് എന്നോട് പറഞ്ഞു. ഒരു ദിവസം കടയില്‍ കൊണ്ടുവരായിരുന്നില്ലേ ബാപ്പാനേം ഉമ്മാനേം എന്ന്. ഞാന്‍ ഈ വയസായ വാപ്പാനേം ഉമ്മാനേം കൊണ്ട് അവിടെ മുഴുവന്‍ പ്രദക്ഷിണം വെപ്പിക്കാന്‍, അത്രമാത്രം തരംതാണ രീതിയായിരുന്നില്ല എന്റെ മനസ്. അപ്പോ ഞാന്‍ കൊണ്ടുപോയതുമില്ല,. അവരൊന്നും കണ്ടതുമില്ല. ഇബ്രാഹിംകുട്ടി പറഞ്ഞു.

വീഡിയോ

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X