»   » അഭിനയം ഗംഭീരം എന്ന് പറയുന്നതിനേക്കാള്‍ സിനിമ നന്നായിരുന്നു എന്ന് കേള്‍ക്കാനാണ് ഇഷ്ടം

അഭിനയം ഗംഭീരം എന്ന് പറയുന്നതിനേക്കാള്‍ സിനിമ നന്നായിരുന്നു എന്ന് കേള്‍ക്കാനാണ് ഇഷ്ടം

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ കരിയറില്‍ വിജയവും പരാജയവും ഒരേ അളവില്‍ നേരിട്ടിട്ടുള്ള നടനാണ് ഫഹദ് ഫാസില്‍. അടുത്തിടെ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഫഹദ് ഫാസില്‍ എന്ന നടന്റെ ശക്തമായി തിരിച്ചുവരവ് കൂടിയായാണ് വിശേഷിപ്പിക്കുന്നത്.

എന്നാല്‍ അടുത്തിടെ ഉണ്ടായ പരാജയങ്ങളെല്ലാം ഫഹദിന്റെ കൈയ്യിലെ പ്രശ്‌നമല്ലെന്ന് പറയുന്നവരുമുണ്ട്. ഏത് കഥാപാത്രമായാലും അത് മാക്‌സിമം മനോഹരമാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഫഹദ് ഫാസില്‍.

fahad-fazil

സിനിമ റിലീസ് ചെയ്തതിന് ശേഷം പലരും വിളിക്കും. അഭിനയം കലക്കി എന്ന് പറയാറുണ്ട്. എന്നാല്‍ അഭിനയം നന്നായിരുന്നു എന്നതിനേക്കാള്‍ സിനിമ നന്നായിരുന്നുവെന്ന് കേള്‍ക്കാനാണ് തനിക്കിഷ്ടമെന്ന് ഫഹദ് പറയുന്നു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എന്നാല്‍ എന്റെ അഭിനയം നന്നായി എന്ന് പറയുമ്പോള്‍ സിനിമയും നന്നായി എന്ന് തോന്നാറുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കപെടാതെ പോയ സിനിമകളില്‍ താന്‍ മോശമായിട്ടുണ്ട് എന്ന് തന്നെയാണ്. മറിയം മുക്കിലും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലും വണ്‍ ബൈ ടുവിലുമൊക്കെ ഞാന്‍ ബോറാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. എന്നെ അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ഏത് വേഷം ചെയ്താല്‍ നന്നാകുമെന്ന് ഫഹദ് പറയുന്നു.

English summary
Actor Fahad Fazil about his film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam