»   » എന്റെ സിനിമകള്‍ മോശമാണെങ്കില്‍ കാണേണ്ട; ഫഹദ് ഫാസില്‍

എന്റെ സിനിമകള്‍ മോശമാണെങ്കില്‍ കാണേണ്ട; ഫഹദ് ഫാസില്‍

By: Sanviya
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ എന്ന നടന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. ചിത്രം ഇരു കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഫഹദിന്റെ ആരാധകര്‍ മാത്രമല്ല, എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രം കൂടിയായിരുന്നു മഹേഷിന്റെ പ്രതികാരം.

ഫഹദ് ഫാസില്‍ എന്ന നടന്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. തന്റെ എല്ലാ സിനിമകളും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാകണമെന്നാണ്. തന്റെ ആരാധകരില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാനന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

fahad-fazil

ചിത്രത്തിലെ ഒരു കഥാപാത്രം മികച്ചതായി എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുവെങ്കില്‍ ആ സിനിമയുടെ വിജയമാണത്. ഒരിക്കലും സിനിമ കണ്ട് തിയേറ്റര്‍ വിട്ട് കഴിഞ്ഞാല്‍ തന്നെ കുറിച്ച് ആരും ചിന്തിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ഫഹദ് ഫാസില്‍.

എന്റെ സിനിമകള്‍ നല്ലതാണെങ്കില്‍ മാത്രം കാണുക. മോശമാണെങ്കില്‍ കാണാന്‍ ആരും കാണുകെയും വേണ്ട. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

English summary
Actor Fahad Fazil about Maheshinte Prathikaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam