»   » ഫഹദിന്റെ ബര്‍ത്ത് ഡേ, ആരാധകര്‍ കാത്തിരുന്ന നസ്രിയയുടെ സര്‍പ്രൈസ് ഗിഫ്റ്റ്

ഫഹദിന്റെ ബര്‍ത്ത് ഡേ, ആരാധകര്‍ കാത്തിരുന്ന നസ്രിയയുടെ സര്‍പ്രൈസ് ഗിഫ്റ്റ്

Posted By: Sanviya
Subscribe to Filmibeat Malayalam

8-8-2016 ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണിന്ന്. ഈ ദിവസം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാര്യമുണ്ട്. നസ്രിയ ഫഹദ് ഫാസിലിന് നല്‍കുന്ന സര്‍പ്രൈസ് എന്തായിരിക്കും. പ്രതീക്ഷിച്ച പോലെ നസ്രിയ സര്‍പ്രൈസ് കൊടുത്തു. ഒരു കിടിലന്‍ ബര്‍ത്ത് ഡേ കാര്‍ഡാണ് നല്‍കിയത്.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

ഫഹദ് കേക്കിന് മുന്നില്‍ നില്‍ക്കുന്നതും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും ചേര്‍ത്ത് ഒരുക്കിയ ബര്‍ത്ത് ഡേ കാര്‍ഡാണ് നസ്രിയ ഫഹദിന് നല്‍കിയത്. നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കിടിലന്‍ സര്‍പ്രൈസ് ഫഹദിന് നല്‍കിയത്. ഒപ്പം ഫഹദ് ഫാസിലിന് ആശംസകളും നേര്‍ന്നിട്ടുണ്ട്.

nazriyz-fahad-04

മഹേഷിന്റെ പ്രതികാരത്തിന്റെ വിജയ ശേഷം ഫഹദ് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുത്തു. അനാര്‍ക്കലിയുടെ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അടുത്തതായി അഭിനയിക്കുക. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. തനി നാടന്‍ കണ്ണൂര്‍കാരന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുക.

നസ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

-
-
-
-
-
-
-
-
English summary
Actor Fahad Fazil birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam