»   » അച്ഛനും മകനും ഓള്‍ ദി ബെസ്റ്റ്, സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍ പറയുന്നു

അച്ഛനും മകനും ഓള്‍ ദി ബെസ്റ്റ്, സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ഇതുവരെ അച്ഛന്റെ (സുരേഷ് ഗോപി) പവര്‍ ഉപയോഗിച്ച് ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് മകൻ ഗോകുല്‍ സുരേഷ്. ഇനി ഭാവിയിലും അങ്ങനെ തന്നെയാകുമെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എംപിയായി സ്ഥാനമേറ്റ അച്ഛന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അത് എത്രമാത്രം നടപ്പാക്കാന്‍ സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ഗോകുല്‍ പറഞ്ഞു.

കൂടെ നില്‍ക്കുന്നവരുടെയും എതിര്‍ പാര്‍ട്ടികളുടെയും സപ്പോര്‍ട്ട് എത്രമാണെന്ന് അറിയില്ല. നല്ലത് സംഭവിക്കുമെന്ന് മാത്രം പ്രതീക്ഷിക്കാം. ഒരു സാധരണ പൗരനായിട്ടാണ് താന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പാര്‍ട്ടികളിലൂടെ സമൂഹത്തിന് നല്ലത് വരുന്നത് വരെ രാഷ്ട്രീയത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.

gokul-suresh

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മുത്തുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ സുരേഷ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വിജയ് കുമാറിന്റെ മകള്‍ അര്‍ഥനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ വിപിന്‍ ദാസാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടത്.

ഏപ്രില്‍ 16ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു. ചുംബനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: എംപിയാകുന്ന സുരേഷ്‌ഗോപിയ്ക്ക് മമ്മൂട്ടി നല്‍കിയ സൂപ്പര്‍ ഉപദേശം

English summary
Actor Gokul about Sursh Gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam