നടന്‍ ഗോകുലന്‍ വിവാഹിതനായി! വിവാഹചിത്രങ്ങള്‍ പുറത്ത്, മമ്മൂക്ക ക്ഷണിച്ചിട്ടുണ്ടെന്നും താരം

ലോക്ഡൗണ്‍ കാലത്തും മാതൃകയാവുന്ന ഒരുപാട് സിനിമാ താരങ്ങളുണ്ട്. അടുത്തിടെ നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹമായിരുന്നു അത്രയധികം ആഘോഷമാക്കി മാറ്റിയത്. വലിയൊരു ആഘോഷമാക്കി നടത്താനിരുന്ന വിവാഹം കൊറോണയുടെ പശ്ചാതലത്തില്‍ വളരെ ലളിതമായി നടത്തി മണികണ്ഠന്‍ കൈയടി വാങ്ങിയിരുന്നു. ഇപ്പോഴിതാ മറ്റൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

Recommended Video

നടന്‍ ഗോകുലന്‍ വിവാഹിതനായി | FilmiBeat Malayalam

ലോക്ഡൗണില്‍ നടന്‍ ഗോകുലനാണ് വിവാഹിതനായിരിക്കുന്നത്. താന്‍ വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ഗോകുലന്‍ തന്നെയാണ് പുറത്ത് വിട്ടത്. പിന്നാലെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തി. ഇപ്പോഴിതാ വിവാഹിതരായ നവദമ്പതികളെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

നടന്‍ ഗോകുലന്‍ വിവാഹിതനായി

നടന്‍ ഗോകുലന്‍ വിവാഹിതനായിരിക്കുകയാണ്. ധന്യയാണ്വധു. ഇന്ന് രാവിലെ പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താരമെത്തിയത്. മെറൂണ്‍ കളര്‍ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ധന്യ വിവാഹത്തിനെത്തിയത്.

നടന്‍ ഗോകുലന്‍ വിവാഹിതനായി

സുരക്ഷ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി മാസ്‌ക് ധരിച്ച് കൊണ്ടാണ് താരങ്ങളും ബന്ധുക്കളുമെല്ലാം എത്തിയത്. വിവാഹത്തിന് മുന്‍പ് കൈ കഴുകിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. നവദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയ നിറയെ ആശംസകള്‍ നിറയുകയാണ്. നടന്‍ ജോജു ജോര്‍ജ്, ബിനീഷ് ബാസ്റ്റിന്‍, സംവിധായകൻ രഞ്ജിത്ത് ശങ്കർ അടക്കമുള്ള താരങ്ങള്‍ ഗോകുലനും ധന്യയ്ക്കും വിവാഹമംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരുന്നു. "എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു " എന്ന് ജയസൂര്യ പറയുന്നു. നമ്മുടെ ജിബ്രൂട്ടാൻ വിവാഹിതനായി, വിവാഹമംഗളാശംസകൾ പ്രിയ ഗോകുൽ എന്നാണ് ഗിന്നസ് പക്രുവിന്റെ ആശംസ.

നടന്‍ ഗോകുലന്‍ വിവാഹിതനായി

'എന്റെ പ്രിയപ്പെട്ട ഗോകുവിന് വിവാഹ മംഗളാശംസകള്‍. എന്റെ പ്രാര്‍ഥനയും ഒപ്പമുണ്ടാകും. എന്ന് പറഞ്ഞ് കൊണ്ട് ഗോകുലന്റെയും ധന്യയുടെയും വിവാഹക്ഷണകത്തും ജോജു പോസ്റ്റ് ചെയ്തിരുന്നു'. ജോജു ജോര്‍ജ് നായകനായി അഭിനയിച്ച ജോസഫ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 'ടീമേ.. നാളെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഗോകുലന്റെയും (നടന്‍) ധന്യയുടെയും വിവാഹം ആണ്. ഇവര്‍ക്ക് എന്റെ എല്ലാവിധ ആശംസകളും. ടീമേ... നിങ്ങള്‍ക്കും ആശംസകള്‍ നേരാം. എന്നാണ് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞിരിക്കുന്നത്.

 നടന്‍ ഗോകുലന്‍ വിവാഹിതനായി

ജയസൂര്യ നായകനായി അഭിനയിച്ച ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെയാണ് ഗോകുലന്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തൈയായിരുന്നു അവതരിപ്പിച്ചത്. മികച്ചൊരു ഹാസ്യ കഥാപാത്രമായിരുന്നത്. ഗോകുലന്‍ ഇന്നും ഈ വേഷത്തിലൂടെയാണ് അറിയപ്പെടുന്നത്. ശേഷം പ്രമുഖ താരങ്ങളഭിനയിച്ച ഒത്തിരി ചിത്രങ്ങളില്‍ ചെറുതും വലുതമായ സിനിമകളില്‍ അഭിനിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

 നടന്‍ ഗോകുലന്‍ വിവാഹിതനായി

വിവാഹശേഷം മനോരമ ഓൺലൈനോട് താരം പ്രതികരണവുമായി എത്തിയിരുന്നു. 'വിവാഹമുണ്ടെങ്കില്‍ അത് ലളിതമായി നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹം. സിനിമാക്കാരന്‍ ആകുന്നതിന് മുന്‍പേയുള്ള ആഗ്രഹമായിരുന്നു അത്. എന്റെ ആഗ്രഹം പോലെ തന്നെ സംഭവിച്ചു. ഇതൊന്നും ഇത്ര വലിയ ആഘോഷമായി നടത്തേണ്ട കാര്യമായി തോന്നിയിട്ടില്ലെന്നും എന്റെ അഭിപ്രായത്തില്‍ വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും ഗോകുലന്‍ പറയുന്നു. സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു. കുറേ പേര്‍ എന്നെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. മമ്മുക്ക, ജയസൂര്യ ചേട്ടന്‍, മണികണ്ഠന്‍. സുധി കോപ്പ, ലുക്ക്മാന്‍ എന്നിങ്ങനെ നിരവധി പേര്‍ എന്നെ വിളിച്ചിരുന്നു.

നടന്‍ ഗോകുലന്‍ വിവാഹിതനായി

ലോക്ഡൗണിന് ശേഷം ഞങ്ങളെ ഒരുമിച്ച് മമ്മൂക്ക ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷം അറിയിച്ചു. ഒരുപാട് പേര്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചതായിരുന്നു എന്റെ വിവാഹം. കുറേ കാലത്തേ കാത്തിരിപ്പിന് ശേഷമുണ്ടായ കല്യാണമല്ലേ എന്നും താരം പറയുന്നു. പെരുമ്പാവൂര്‍ അയ്മുറി സ്വദേശിയാണ് ധന്യ. വീട്ടുകാര്‍ വഴി വന്ന ആലോചനയാണ്. ചെന്ന് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ എന്‍ഗേജ്‌മെന്റ് ആയിട്ടൊന്നും നടത്തിയില്ല. നേരെ വിവാഹത്തിലേക്ക്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും താരം പറയുന്നു.

Read more about: actor marriage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X