»   » ഷക്കീലയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ജയസൂര്യ ചെയ്തത് എന്താണെന്ന് അറിയുമോ ??

ഷക്കീലയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ജയസൂര്യ ചെയ്തത് എന്താണെന്ന് അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മിന്നും താരങ്ങളിലൊരാളായ ജയസൂര്യയ്ക്ക് ഷക്കീലയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അഭിനയിക്കുന്നതിന് അവസരങ്ങള്‍ ചോദിച്ച് അലയുന്നതിനിടയില്‍ പരിചയപ്പെട്ട സംവിധായകനാണ് താരത്തിന് ഇങ്ങനെയൊരു അവസരം നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള സംഭവത്തെക്കുറിച്ച് പ്രചരിക്കുന്നത്.

ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി വിനീതും ദിവ്യയും ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറലാവുന്നു !!

തിരക്കുള്ള നായകനായി മാറുന്നതിനു മുന്‍പ് അവസരം ചോദിച്ച് സിനിമാ സെറ്റുകളിലും മറ്റും പോവുമായിരുന്നു ജയസൂര്യ. അത്തരത്തിലൊരു യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അടുത്തുള്ളവരുടെ സംസാരം സിനിമയെക്കുറിച്ചാണെന്ന് മനസ്സിലാക്കിയ താരം അവസരം ചോദിച്ചത്. പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

അവസരത്തിനായി അലയുന്നതിനിടയില്‍

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയതാണ് ജയസൂര്യ. സിനിമയിലെ തുടക്ക കാലത്ത് അത്ര നല്ല കഥാപാത്രങ്ങളൊന്നും താരത്തെ തേടിയെത്തിയിരുന്നില്ല. മിമിക്രിയില്‍ നിന്നും കിട്ടിയിരുന്ന പണം അവസരം ചോദിച്ച് അലയുന്നതിന് വേണ്ടിയായിരുന്നു ജയസൂര്യ ഉപയോഗിച്ചത്.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരിചയപ്പെട്ടു

വേഷം ചോദിച്ചുള്ള അലച്ചിലിനൊടുവില്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ താരം തൊട്ടുത്തിരിക്കുന്നവരുടെ സംഭാഷണം കേട്ടതിനിടയിലാണ് അക്കാര്യം ശ്രദ്ധിച്ചത്. അവരുടെ സംസാരത്തിനിടയില്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കടന്നു വരുന്നതെന്ന് മനസ്സിലാക്കിയ താരം അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.

രണ്ടും കല്‍പ്പിച്ച് അവസരം ചോദിച്ചു

സിനിമാക്കാരാണ് തൊട്ടടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ താരം പിന്നീടൊന്നും ആലോചിച്ചില്ല. താന്‍ മിമിക്രിക്കാരനാണെന്നും ചില സിനിമകളില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

സിനിമയില്‍ അവസരം തരാമോ

നിങ്ങള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തനിക്കും അവസരം തരാമോയെന്നായിരുന്നു താരം ചോദിച്ചത്. ജയസൂര്യയുടെ ചോദ്യം കേട്ട സംവിധായകന്‍ അടുത്ത ചിത്രത്തില്‍ വേഷം തരാമെന്ന് അറിയിച്ചു.

നെഗറ്റീവ് വേഷം

താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍പ്പം നെഗ്റ്റീവായ വേഷത്തിലേക്ക് താങ്കളെ പരിഗണിക്കാമെന്ന് സംവിധായകന്‍ ഉറപ്പു നല്‍കി. വിലാസവും ഫോണ്‍ നമ്പറും സംവിധായകന് നല്‍കി താരം സ്ഥലം വിട്ടു.

പിന്നീട് സംഭവിച്ചത്

അവസരം തേടിയുള്ള അലച്ചിലിനൊടുവില്‍ ഏതൊക്കെയോ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ താരം സംവിധായകന്‍ വിളിച്ചിരുന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ലൊക്കേഷനിലെത്തി. ഷക്കീലയോടൊപ്പം അഭിനയിക്കുന്ന പയ്യനെ ചൂണ്ടി സംവിധായകന്‍ ആ റോള്‍ നിങ്ങള്‍ക്കു വേണ്ടി മാറ്റി വെച്ചതായിരുന്നുവെന്ന് പറഞ്ഞു.

പ്രതീക്ഷയോടെ ലൊക്കേഷനിലേക്ക്

അന്ന് അവസരം തരാമെന്നേറ്റ സംവിധായകന്‍റെ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചുവെന്നറിഞ്ഞ ജയസൂര്യ വളരെയധികം പ്രതീക്ഷയോടെയാണ് ലൊക്കേഷനിലേക്ക് യാത്ര തിരിച്ചത്.

നേരത്തെ അറിഞ്ഞിരുന്നില്ല

പുതിയ സിനിമയില്‍ അവസരം ലഭിച്ചതിന്‍രെ സന്തോഷത്തില്‍ ലൊക്കേഷനിലെത്തിയപ്പോഴാണ് ജയസൂര്യ അക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്.

വേണ്ടെന്നു വച്ചു

ഷക്കീലയോടൊപ്പമുള്ള റോളാണ് തനിക്കെന്ന് ജയസൂര്യ ലൊക്കേഷനിലെത്തിയപ്പോഴാണ് അറിഞ്ഞത്. ചിത്രീകരിക്കുന്ന സീന്‍ കൂടി കണ്ടപ്പോള്‍ താരം അപ്പോള്‍ തന്നെ അവിടുന്നു സ്ഥലം വിട്ടു.

ജയസൂര്യയുടെ പ്രതികരണം

ആന്റി ഹീറോ എന്നു പറഞ്ഞപ്പോള്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു താരത്തിന്. എന്നാല്‍ ലൊക്കേഷനിലെത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു.സംവിധായകന്‍ നല്‍കിയ കഥാപാത്രം ഇതായിരുന്നുവെന്ന് മനസ്സിലാക്കിയ താരം ഉടന്‍ തന്നെ സ്ഥലം വിട്ടുവത്രേ.

English summary
Actor got a chance to act with Shakeela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam