സിനിമയോട് താല്‍പര്യമുണ്ട്, ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്, മകളെ കുറിച്ച് ഗിന്നസ് പക്രു

By Midhun Raj

മിമിക്രി രംഗത്തും നിന്നും എത്തി ഇപ്പോള്‍ സിനിമയിലും തിളങ്ങിനില്‍ക്കുന്ന താരമാണ് ഗിന്നസ് പക്രു. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം പിന്നീട് നായകനായും സഹനടനായുമൊക്കെ ഇന്‍ഡസ്ട്രിയില്‍ സജീവമായി. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു ഗിന്നസ് പക്രു. തന്‌റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുളള നടന്‍ കൂടിയാണ് അദ്ദേഹം. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് നടന്‍.

guinesspakru

അതേസമയം മകള്‍ക്കുളള സിനിമാ താല്‍പര്യത്തെ കുറിച്ച് മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ ഗിന്നസ് പക്രു മനസുതുറന്നിരുന്നു. മകള്‍ ദീപ്തകീര്‍ത്തി ഇപ്പോള്‍ ചില നൃത്ത പരിപാടികളൊക്കെയായി കലാരംഗത്തേക്ക് വരുന്നുണ്ടെന്ന് ഗിന്നസ് പക്രു പറയുന്നു. ഇനി ഏഴാം ക്ലാസിലേക്കാണ്. ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താല്‍പര്യമുണ്ട്. അവളുടെ താല്‍പര്യം എന്താണോ അത് പ്രോല്‍സാഹിപ്പിക്കാനാണ് എന്‌റെയും ഭാര്യ ഗായത്രിയുടെയും തീരുമാനം അഭിമുഖത്തില്‍ ഗിന്നസ് പക്രു പറയുന്നു.

ഗ്ലാമറസായി നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

തനിക്ക് കോവിഡ് പോസിറ്റീവായ അനുഭവവും അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചു. കോവിഡിനെ കീഴടക്കുകയല്ല, മറികടന്നു എന്ന് പറയുന്നതാണ് നല്ലത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മേക്കപ്പ് അസിസ്റ്റന്റിന് പോസിറ്റീവായപ്പോള്‍ പരിശോധിച്ചതാണ്. അപ്പോള്‍ എനിക്കും പോസിറ്റീവ്. പിന്നീട് ക്വാറന്റൈനീല്‍ കഴിഞ്ഞു. ദൈവം സഹായിച്ച് മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ആരും പോസിറ്റീവ് ആയില്ല എന്നതും ദൈവാനുഗ്രഹം. ഗിന്നസ് പക്രു പറഞ്ഞു.

Recommended Video

ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam

സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ഗിന്നസ് പക്രു. അഭിനയത്തിന് പുറമെ സിനിമയില്‍ സംവിധായകനായും തുടക്കം കുറിച്ചിരുന്നു താരം. കുട്ടിയും കോലും എന്ന ഫീച്ചര്‍ ഫിലിമാണ് ഗിന്നസ് പക്രുവിന്‌റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X