ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്- ഹരീഷ് പേരടി

കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ വായിച്ചിട്ടുള്ള നോവലാണ് ആടുജീവിതം. ഷുക്കൂര്‍ എന്ന വ്യക്തി മരുഭൂമിയില്‍ ആടിനെ നോക്കിയതും അവിടെ കുടുങ്ങിയതുമൊക്കെ ചേര്‍ത്ത് ബെന്യാമിന്‍ എഴുതിയ നോവലാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നോവലിലെ കഥ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ സിനിമയിലും നോവലിലുമൊക്കെ യഥാര്‍ഥ നജീബിന്റെ ജീവിതത്തില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തതായി ആരോപണമുണ്ട്. ഇതിനെതിരെ സമ്മിശ്രമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. ചിലര്‍ ബെന്യാമിനും നോവലിനും പിന്തുണ അറിയിക്കുമ്പോള്‍ മറ്റ് ചിലര്‍ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

aadujeevitham

ശരിക്കും ആടുജീവിതം നോവലിലെ നായകന്‍ ഷൂക്കുര്‍ അല്ലെന്നും അത് നജീബാണെന്നും അനേകം ഷുക്കൂറുമാരില്‍ നിന്ന് കടം കൊണ്ട കഥാപാത്രമാണ് നജീബെന്നുമാണ് കഴിഞ്ഞ ദിവസം ബെന്യാമിന്‍ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

'നോവലിനും സിനിമക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും.

ആ നോവലിന്റെ പിന്‍കുറിപ്പില്‍ വ്യക്തമായി എഴുതിയ 'കഥയുടെ പൊടിപ്പും തൊങ്ങലും' വളരെ കുറച്ച് മാത്രമേയുള്ളു (10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക.

ഈ സാഹിത്യ സര്‍ക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ഷൂക്കൂര്‍ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്. നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്. ക്ഷമിക്കുക..

ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാന്‍ അത് ഒരു മാതൃകയാവണം... ഷുക്കൂറിനോടൊപ്പം.. എന്നും പറഞ്ഞാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

aadujeevitham

അതേ സമയം ആട് ജീവിതം സിനിമയുടെയും നോവലിന്റെയും പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ബെന്യാമിന്‍ പറഞ്ഞതിനോട് യോജിക്കുകയാണ് കൂടുതല്‍ പേരും. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ നജീബ് എന്ന വ്യക്തി തന്റെ ജീവിതത്തില്‍ അനുഭവിച്ച യാതനകളുടെ വിവരണം ഉള്‍പ്പെടുത്തിയ നോവല്‍ ആണ് ആടുജീവിതം. അല്ലാതെ അതൊരു ബയോഗ്രാഫി അല്ല.

നോവലും ബിയോഗ്രഫിയും ഓട്ടോബിയോഗ്രഫിയും എല്ലാം വ്യത്യസ്ത തരം എഴുത്തുകളാണ്. നോവലില്‍ സങ്കല്പികമായ സ്ഥലങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവയൊക്കെ കടന്നു വരാം . എന്നാല്‍ ബിയോഗ്രഫിയോ ഓട്ടോ ബിയോഗ്രഫിയോ അത്തരത്തില്‍ സങ്കല്പികതകള്‍ നിറഞ്ഞതായിരിക്കില്ല അത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍ചിത്രം ആയിരിക്കും.

ഇത്രയും വായിച്ചിട്ടും 'ആടുജീവിതത്തില്‍ ബെന്യാമിന്‍ നജീബിന്റെ ജീവിതത്തെ കുറിച്ച് എഴുതിയതൊക്കെ കള്ളമാണ് എന്ന് വാദിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

More from Filmibeat

Read more about: hareesh peradi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X