ഫ്ലാറ്റ് നമ്പർ പറഞ്ഞു തന്നാൽ ഏത് വനത്തിലെന്ന് പറയാം; ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി
കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന വിഷയമാണ് ശാന്തിവന സംരക്ഷണം. ശാന്തി വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമ- സാംസ്കാരിക സാമൂഹിക പ്രവർത്തകരും ജനങ്ങളും രംഗത്തെത്തിയിരുന്നു. ശാന്തി വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവൻ തുകയും തങ്ങൾ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പിലാക്കണമെന്നും ആഷിഖ് ആബു ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിട്ടുണ്ട്.

ഏല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ് ഇബി ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവ സിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട് ... നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ.... ഈ വയസ്സൻമാരെ കൊണ്ട് തോറ്റു-ഹരീഷ് പേരടി കുറിച്ചു.
കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട.ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ.സിപിഎം(എം).കാൾ മാർക്സിനെയാണ് എം സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം. ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു.


Click it and Unblock the Notifications











