»   »  ഇതൊരു ഒന്നൊന്നര കണ്ണടയാണ് മക്കളെ! ഇതു വച്ചാൽ പലതും അറിയാം, വാലില്ലാ കണ്ണട പങ്കുവെച്ച് ഹരീഷ്

ഇതൊരു ഒന്നൊന്നര കണ്ണടയാണ് മക്കളെ! ഇതു വച്ചാൽ പലതും അറിയാം, വാലില്ലാ കണ്ണട പങ്കുവെച്ച് ഹരീഷ്

Written By:
Subscribe to Filmibeat Malayalam

സെലിബ്രിറ്റികൾ പലരും തങ്ങളുടെ  ആരാധകരുമായി സംവാദിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന മീഡിയയാണ് ഫേസ്ബുക്ക്. അതിൽ തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ കയറി കൂടിയ നടനാണ് ഹരീഷ് പേരടി. സ്വാഭാവിക നടൻ , വില്ലൻ എങ്ങനെ എല്ലാ കഥാപാത്രങ്ങളുടെ തന്റെ കയ്യിൽ ഭഭ്രമാണെന്നു തെളിയിച്ച താരമാണ് ഹരീഷ്.

harish

പിഷാരടിയുടെ ഫേസ്ബുക്കിൽ കമന്റുകളുടെ പ്രളയം, കാരണം സർപ്രൈസ്!!

അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ അദ്ദേഹത്തിന്റെ ചിന്തകളും വ്യത്യസ്തമാണ്. ഹരീഷിന്റെ ഫേസ്ബുക്ക് നോക്കിയാൽ നമുക്ക് മനസിലാക്കും. അദ്ദേഹം തന്റെ ചിത്രങ്ങളുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരാധകരെ ചിന്തിപ്പിക്കാനും അവരില്‍ ചിരിപടര്‍ത്താനുമാണ് തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുക. ഇപ്പോൾ ഇത്രയും പറയാൻ കാരണം അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ഒരു ചിത്രവും അതിന്റെ താഴെയുള്ള രസകരമായ പോസ്റ്റുമാണ്.

ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

ഒരു കണ്ണാടി അണിഞ്ഞിരിക്കുന്ന ചിത്രമാണ് അദ്ദേഹം  പങ്കുവെച്ചിരിക്കുന്നത്. അതിന്റെ താഴെയായി ഒരേസമയം ആളുകളെ ചിരിപ്പിക്കുകയും ചിന്തപ്പിക്കുന്നതുമായ ഒരു പോസ്റ്റും .'ഒരു പാട് പ്രത്യേകതകൾ ഉള്ള ഒരു വാലില്ലാ കണ്ണടയാണിത്. ഈ കണ്ണടയും വെച്ച് ഷൂട്ടിംങ്ങ് നടക്കുന്ന ഏത് ലോക്ഷേനിൽ ചെന്നാലും ആ സിനിമയുടെ ക്ലെമാക്സ് അറിയാൻ പറ്റും. അമേരിക്കൻ നിർമ്മിതമായ കോടികൾ വിലമതിക്കുന്ന ഈ കണ്ണട എന്നും ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ആളെന്ന നിലക്കും പിന്നെ എല്ലാ മലയാള സിനിമകളുടെയും ക്ലെമാക്സ് ചോർത്തി തരാം എന്ന ഉറപ്പിൻമേലുമാണ് എനിക്കുതന്നെ സ്വന്തമാക്കാൻ സാധിച്ചത്'. ഹരീഷിന്റെ പോസ്റ്റ് കാണുമ്പോൾ നമ്മൾ കുറച്ചു വർഷം പിന്നോട്ടു സഞ്ചരിക്കും. ഫാസിൽ സംവിധാനം ചെയ്ത നോക്കാത്ത ദുരത്ത് കണ്ണും നട്ടും എന്ന  ചിത്രത്തിലെ വളരെ ഫേമസായ ഒരു രംഗമുണ്ട്.  അന്നും ഇന്നും ആ ഡയലോഗ് സൂപ്പർ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ ഈ ഡയലോഗ് എടുത്തു കാച്ചറുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

English summary
actor hareesh peradi's wearing cooling glass

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X