»   » വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

Posted By:
Subscribe to Filmibeat Malayalam

ഹരീഷ് പെരുമണ്ണ അല്ല, ഹരീഷ് കണാരന്‍. കോഴിക്കോട് പെരുമണ്ണക്കാരനായ ഹരീഷ് പെരുമണ്ണ ഇപ്പോള്‍ ഹരീഷ് കണാരനാണ്. മിനിസ്ക്രീനില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോഴും ആ പഴയ മിനിസ്ക്രീന്‍ കഥാപാത്രത്തെ ആരും മറന്നില്ല. മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവല്‍ എന്ന പ്രോഗ്രാമിലൂടെയാണ് സ്വാതന്ത്ര്യ സമരസേനാനിയായ കണാരന്‍ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിക്കുന്നത്.

എന്തായാലും വെടി പറഞ്ഞും പൊങ്ങച്ചം പറഞ്ഞും ഹരീഷ് ആളുകളെ വെറുപ്പിച്ചില്ല. കണാരന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഹരീഷിനെ ഒത്തിരി ഇഷ്ടമായി. ഇപ്പോളാണെങ്കില്‍ സിനിമയില്‍ നല്ല തിരക്കിലാണ്. ഒട്ടേറെ വേഷങ്ങള്‍ ഹരീഷിനെ തേടിയെത്തുന്നുണ്ട്. തിരക്കില്‍ അടുത്തിടെ വന്ന നല്ല രണ്ട് പ്രോജക്ടുകള്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹരീഷ് പറയുന്നു.

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് പെരുമണ്ണ സിനിമയില്‍ എത്തുന്നത്. മുമ്പ് മഴവില്‍ മനോരമയില്‍ കോമഡി ഫെസ്റ്റിവലില്‍ സ്വാതന്ത്ര്യ സമരസേനാനിയായ കണാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കണാരന്‍ കഥാപാത്രത്തിലൂടെ ഹരീഷ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി.

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

കോഴിക്കോടിലെ പെരുമണ്ണയാണ് ഹരീഷിന്റെ സ്വദേശം. തനിക്ക് കിട്ടിയ കോഴിക്കോടന്‍ ഭാഷ തന്റെ ഭാഗ്യമാണ്. കോഴിക്കോടന്‍ ശൈലി പലപ്പോഴും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആവശ്യമാണ്. ഹരീഷ് പറയുന്നു.

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

സപ്തമശ്രീ തസ്‌കര, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ക്ലിക്കായതോടെ ഹരീഷിന് ഏറെ അവസരങ്ങളാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തിലും ഹരീഷുമുണ്ട്.

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രത്തിലും ഹരീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Actor Hareesh Perumanna about his film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam