നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി! സണ്‍ഡേ ഹോളിഡേയിലെ വില്ലന്‍, വിവാഹ ചിത്രങ്ങള്‍ വൈറലാവുന്നു
കൊവിഡ് കാലത്ത് മാതൃകയാവുകയാണ് സിനിമാ താരങ്ങളും താരപുത്രന്മാരും. മണികണ്ഠന്‍ ആചാരി, ഗോകുലന്‍, തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ നടന്‍ രഞ്ജി പണിക്കരുടെ മകന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. കൊവിഡ് കാരണം ഏര്‍പ്പെടുത്തിയ ചട്ടങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു ഈ വിവാഹങ്ങളെല്ലാം നടന്നത്.
ഇപ്പോഴിതാ അതുപോലെ മറ്റൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഹരികൃഷ്ണന്‍. ഉഴവൂര്‍ മേലരീക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ആര്‍ദ്ര ചന്ദ്രനാണ് വധു. കൊവിഡ് 19 കാരണം വിവാഹം നടത്താന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. അത് പാലിച്ച് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Recommended Video
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പത്ത് വര്‍ഷത്തോളമായി ആര്‍ദ്രയുമായി പ്രണയത്തിലായിരുന്നു ഹരികൃഷ്ണന്‍. എംഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിയായ ഹരികൃഷ്ണന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍, റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ്. ആര്‍ദ്ര ചന്ദ്രന്‍ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയാണ്. പഠന കാലത്തായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്.
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു സണ്‍ഡേ ഹോളിഡേ. ജിസ് ജോയി സംവിധാനം ചെയ്ത് ചിത്രത്തില്‍ നെഗറ്റീവ് റോളിലായിരുന്നു ഹരികൃഷ്ണന്‍ അഭിനയിച്ചത്. സിനിമയിലെ വിഷ്ണു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റര്‍പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്നിങ്ങനെയുള്ള സിനിമകളിലും ഹരികൃഷ്ണന്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications