'സെറ്റില്‍ മണ്ടത്തരങ്ങളുടെ സംസ്ഥാന സമ്മേളനം'; പക്ഷെ താന്‍ അത് പറയുന്നതിനും ക്വാളിറ്റിയെന്ന് ഗായത്രി

മലയാളത്തില്‍ അഭിമുഖങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി തിളങ്ങിയ നടി ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ് തുടങ്ങി ഒരു പിടി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നടിയുടേതായി ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അഭിരാമിയാണ്.

ചിത്രത്തിന്റ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ഗായത്രി. ഒരു സമയത്ത് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതിനാല്‍ തന്നെ ഇപ്പോള്‍ താന്‍ അതെല്ലാം മാറ്റാനുള്ള ശ്രമത്തിലാണെന്ന് ഗായത്രി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായകനായെത്തുന്ന ഹരികൃഷ്ണന്‍ ആണ് ഇപ്പോള്‍ ഗായത്രിയെക്കുറിച്ച് സംസാരിക്കുന്നത്. ഗായത്രിയുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലാകാന്‍ സാധിച്ചുവെന്നും ഹരി കൃഷ്ണന്‍ പറഞ്ഞു.

gayathri

ആദ്യം ഞാന്‍ ഗായത്രിയെ കാണുമ്പോള്‍ ഗായത്രി മുടി എന്തോ ചെയ്തുകൊണ്ടിരിക്കുകായായിരുന്നു. അന്നാണ് കണ്ടത്. പക്ഷെ സംസാരിച്ചത് എന്നാണെന്ന് ഓര്‍മയില്ല. പിന്നെ ഒരു ഹായ് ഹെല്ലോ പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയതെന്ന് തോന്നുന്നു എന്നും നടന്‍ ഹരികൃഷ്ണന്‍ പറഞ്ഞു. ഞങ്ങള്‍ പെട്ടെന്ന് തന്നെ സിന്‍ക് ആയിരുന്നു. എനിക്ക് സംസാരം കുറവാണെന്ന് ഹരി കൃഷ്ണന്‍ പറയുന്നു.

'പക്ഷെ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഗായത്രി തിരിച്ചാണ്. നല്ല കംഫര്‍ട്ട് ആയി കഴിഞ്ഞാല്‍ താനും നന്നായി സംസാരിക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. പക്ഷെ ഏറ്റവും കൂടുതല്‍ സെറ്റില്‍ ഗായത്രിയുടെ മണ്ടത്തരങ്ങള്‍ തന്നെയായിരുന്നു. മണ്ടത്തരങ്ങളുടെ ഒരു സംസ്ഥാന സമ്മേളനം ആയിരുന്നു. പക്ഷെ ഇപ്പോള്‍ കുറച്ചുകൂടി സ്പിരിച്വലി ഒരു മാറ്റം വന്നതായി തോന്നണുണ്ട്,' ഹരികൃഷ്ണന്‍ പറഞ്ഞു.

അപ്‌ഗ്രേഡ് ആയി എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു മാറ്റം വന്നിട്ടുണ്ടെന്നും ഹരി കൃഷ്ണന്‍ പറഞ്ഞു. ഗായത്രിക്ക് കുറച്ചുകൂടി ഒരു പക്വത ഒക്കെ വന്നതു പോലെ തോന്നാറുണ്ട്. നേരത്തെ എല്ലാം ഓപണ്‍ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ സംസാരിക്കുന്നതിന് മുമ്പ് ഗായത്രി ഒന്ന് ചിന്തിക്കും അത് പറയണോ വേണ്ടയോ എന്ന് അല്ലേ എന്നും ഹരി കൃഷ്ണന്‍ ഗായത്രിയോട് ചോദിക്കുന്നുണ്ട്.

ഒരുകാലത്ത് തനിക്ക് തന്നോട് തന്നെ ഉള്ള ഇഷ്ടം പോയിപ്പോയിരുന്നതായി ഗായത്രിയും പറഞ്ഞു. അത് വല്ലാതെ പോയി പോയിരുന്നു. ഞാന്‍ ഇപ്പോഴും പൊട്ടത്തരം പറയാറുണ്ട്. പക്ഷെ ആ പറയുന്ന പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു എന്ന് ഗായത്രി പറഞ്ഞു. വലിയ തള്ളലുകളില്ല. മറ്റുള്ളവരെക്കാളും വലുതായി എന്നെ പ്ലേസ് ചെയ്യാന്‍ ഞാന്‍ എന്നെ ശ്രമിക്കുന്നില്ല.

എനിക്ക് എന്നെപറ്റി കോണ്‍ഫിഡന്‍സ് ഉണ്ട് എന്നേയുള്ളു. അല്ലാതെ ഞാന്‍ ആണ് ഏറ്റവും വലുത് എന്ന ചിന്ത തനിക്കില്ലെന്നും ഗായത്രി പറഞ്ഞു. തനിക്ക് ഇപ്പോള്‍ ആരോടും പ്രണയമില്ലെന്നും പ്രണയം തന്നോട് തന്നെയാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

gayathri

നേരത്തെ നടന്‍ പ്രണവ് മോഹന്‍ലാലിനോട് ഇഷ്ടമുണ്ടെന്ന് ഗായത്രി പറഞ്ഞിരുന്നു. ഗായത്രിയ്ക്ക് പ്രണവിനെ വിഹാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നത് കൂടി പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ഗായത്രിക്ക് ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതോടെ ഗായത്രി പറയുന്ന കാര്യങ്ങളെല്ലാം ട്രോള്‍ ആകാനും തുടങ്ങി.

ഇതിന് പിന്നാലെ നടി സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് ആയിരുന്നില്ല. എല്ലാത്തില്‍ നിന്നും കുറേകാലം പിന്മാറിയെന്നും ഗായത്രി പറഞ്ഞിരുന്നു. മാത്രമല്ല, തന്നെ അതെല്ലാം വല്ലാതെ ബാധിച്ചിരുന്നതായും ഗായത്രി പറഞ്ഞിരുന്നു.

More from Filmibeat

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X