»   » നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് തമാശകള്‍ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച ഹരിശ്രീ അശോകനെ പോലുള്ള നടന്മാരുടെ കോമഡികളും അതിന്റെ രസമൊന്നും ഇക്കാലത്ത് കിട്ടില്ല. അവര്‍ അഭിനയിച്ച ചിത്രങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് ഉണ്ടായ തമാശകള്‍ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. കാരണം അത്രമാത്രം പ്രേക്ഷകര്‍ ആ തമാശകള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റം സിനിമയില്‍ സംഭവിച്ചിരിക്കുന്നു. പുതിയ സംവിധായകര്‍ വന്നു, അപ്പോള്‍ അവര്‍ പുതിയ നടന്മാരെ വച്ചുക്കൊണ്ട് സിനിമ എടുക്കുന്നു. ആ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍, അവരുടെ പേരില്‍ പുതിയ ചിത്രങ്ങള്‍ ഇറങ്ങുന്നു. ഹരിശ്രീ അശോകന്‍ പറയുന്നു.

2013ന് ശേഷം ഹരിശ്രീ അശോകന്‍ സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് താന്‍ സിനിമയില്‍ നിന്നും മാറി നിന്നതെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്. എന്നാല്‍ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞ്് വരികയാണെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

പുതിയ ഹാസ്യ നടന്മാര്‍ വന്നു. അവരുടെ സിനിമകള്‍ വിജയിക്കുന്നുണ്ട്. അവരും കഴിവുള്ളവരാണ്. ഹരിശ്രീ അശോകന്‍ പറയുന്നു.

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

പുതിയ നടന്മാര്‍ കഴിവുള്ളവരാണ്. എന്നാല്‍ നല്ലൊരു തമാശ കണ്ടിട്ട് നാള്‍ ഏറെയായി. ഇക്കാര്യം പറയാതിരിക്കാന്‍ വയ്യ-ഹരിശ്രീ അശോകന്‍ പറയുന്നു.

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

കോമഡി വേണല്ലോ എന്ന് വിചാരിച്ച് കോമഡി ഉണ്ടാക്കുകയാണ് ഇപ്പോള്‍. എന്നാല്‍ തമാശകള്‍ സ്വമേധയ വന്ന് ചേരണ്ടതാണ്.

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

മകളുടെ കല്യാണം, വീട് പണി അങ്ങനെ ചില കാരണങ്ങളാണ് താന്‍ കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നത്.

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

തിരിച്ചു വന്നപ്പോള്‍ നല്ല കഥപാത്രങ്ങളില്ല. എല്ലാം ചെയ്തു മടുത്ത വേഷങ്ങള്‍ മാത്രം. അതുക്കൊണ്ട് തന്നെയാണ് പല ചിത്രങ്ങളും വേണ്ടന്ന് വയ്ക്കുന്നത്.

നല്ലൊരു തമാശ കണ്ടിട്ട് നാളേറെയായി, ഹരിശ്രീ അശോകന്‍ പറഞ്ഞത് ശരിയല്ലേ?

തമിഴില്‍ നിന്നും നല്ലൊരു വേഷം വന്നിട്ടുണ്ട്. കുറച്ച് സീരിയസ് കഥാപാത്രമാണ് അത്. ഹരിശീ അശോകന്‍ പറയുന്നു.

English summary
Actor Harisree Ashokan about malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam