മമ്മൂക്ക ഓക്കെ പറഞ്ഞത് കൊണ്ടാണ് ഇവരൊക്കെ ഉണ്ടായത്! അദ്ദേഹത്ത സമ്മതിക്കണം- ഹരിശ്രീ അശോകന്‍
വീണ്ടും തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന പേരില്‍ രാഹുല്‍ സദാശിവം സംവിധാനം ചെയ്ത സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് മുന്‍പ് തന്നെ ആകാംഷയുണര്‍ത്തിയതിനാല്‍ വലിയ പ്രതീക്ഷകളിലായിരുന്നു ആരാധകര്‍.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടമാണെന്നതും ഇതുവരെ മലയാളത്തില്‍ കാണാത്ത കഥാഗതിയും മേക്കിങ്ങുമാണെന്നതും ഭ്രമയുഗത്തെ വേറിട്ട് നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്‍. നടന്റെ മകന്‍ കൂടിയായ അര്‍ജുന്‍ അശോകനാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഭ്രമയുഗത്തില്‍ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തവണ മകന്റെ സിനിമ റിലീസ് ദിവസം തന്നെ കാണാന്‍ ഹരിശ്രീ അശോകന്‍ കുടുംബസമേതം എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മമ്മൂട്ടിയെ കുറിച്ചും അര്‍ജുനെ കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ വന്നിരുന്നു. ഭ്രമയുഗം അര്‍ജുന്റെ കരിയര്‍ ബ്രേക്ക് ആകുമോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ ഉത്തരമിങ്ങനെയാണ്.
'തീര്‍ച്ചയായിട്ടും. മമ്മൂക്കയ്ക്ക് ഒപ്പം അവന് നില്‍ക്കാന്‍ പറ്റില്ല (മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് നിന്നഭിനയിച്ചു എന്ന് പറഞ്ഞപ്പോള്‍). എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്.
അര്‍ജുനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതില്‍. എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായിട്ട് ചെയ്തു. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. മമ്മൂക്കയെ സമ്മതിക്കണം. അദ്ദേഹം ഇപ്പോള്‍ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റെന്നും' ഹരിശ്രീ അശോകന്‍ പറയുന്നു.
അതേ സമയം കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടി കഥാപാത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് ദിവസം തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.

വാപ്പച്ചിയുടെ ലുക്കിന് കിസ് സ്‌മൈലിയാണ് ദുല്‍ഖര്‍ കൊടുത്തിരിക്കുന്നത്. പൊതുവേ ഇരുവരും പരസ്യമായിട്ടുള്ള സ്‌നേഹപ്രകടനങ്ങളൊന്നും നടത്താറില്ലെങ്കിലും ഇത്തവണ ശ്രദ്ധേയമായിരിക്കുകയാണ്. മാത്രമല്ല മമ്മൂട്ടിയെ രാക്ഷസനടികര്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഇത്രേം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ആ ഇരുപ്പ് കണ്ടില്ലേ, ഇത് അയാളുടെ കാലം ആണ്. ആരും വട്ടം നില്‍ക്കണ്ട.
രാക്ഷസനടികര്‍, ഒത്തിരി അഭിമാനിക്കുന്നു ഈ മഹാനടന്റെ ആരാധകന്‍ ആയതില്‍, എല്ലാം ഒപ്പിച്ചു വച്ചിട്ട് സ്‌മൈലി ഇട്ടു ഇരിക്കുകയാണ്. എന്തൊരു മനുഷ്യനാ ഇത്. നിങ്ങളുടെ ആരാധകന്‍ ആയതില്‍ എന്നും നെഞ്ചും വിരിച്ചേ നിന്നിട്ടെ ഒള്ളു. മമ്മൂക്ക.. വീണ്ടും നന്ദി മമ്മൂക്ക', എന്നിങ്ങനെയാണ് കമന്റുകള്‍ നീണ്ട് പോകുന്നത്.
സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, സംവിധായകന്‍ ആര്യന്‍, തമിഴില്‍ നിന്നും സെല്‍വരാഘവന്‍ തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയ്ക്കും ഭ്രമയുഗം അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ അചാരി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications











