സുരക്ഷാ മാസ്‌ക്കുകള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കാം! വിവരിച്ച് നടന്‍ ഇന്ദ്രന്‍സ്
കൊറോണ വൈറസ് വ്യാപനം തടയാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ലോക് ഡൗണ്‍ ദിനങ്ങളില്‍ മിക്കവരും വീടുകളില്‍ തന്നെ ഇരുന്ന് സഹകരിക്കുന്നുണ്ട്. ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങള്‍ അടക്കമുളളവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെതായി പുറത്തിറങ്ങാറുളള മിക്ക പോസ്റ്റുകളും ശ്രദ്ധേയമാവാറുണ്ട്. കൊറോണ കാലത്ത് സുരക്ഷാ മാസ്‌ക്കുകളുടെ ഉപയോഗം കൂടുതലാണ്.

ധാരാളമായി വിറ്റുപോകുന്നത് കൊണ്ട് സംസ്ഥാനത്ത് സുരക്ഷാ മാസ്‌ക്കുകള്‍ക്ക് ക്ഷാമമാണ്. മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയായിരുന്നു നേരത്തെ മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നത്. സംസ്ഥാനത്ത് മാസ്‌ക്കുകളുടെ കുറവ് പരിഹരിക്കാന്‍ മികച്ച മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വീട്ടില്‍ നിന്നും തയ്യാറാക്കുന്ന മാസ്‌ക്കുകള്‍ യുവജന സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രികളില്‍ എത്തിക്കുന്നുണ്ട്.
മാസ്‌ക്ക് നിര്‍മ്മാണത്തെക്കുറിച്ചുളള നടന്‍ ഇന്ദ്രന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇന്ദ്രന്‍സിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലെത്തിയാണ് മാസ്‌ക്ക് നിര്‍മ്മാണത്തെക്കുറിച്ച് നടന്‍ വിവരിച്ചത്. തയ്യല്‍ അറിയാവുന്നവര്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ വെച്ച് തന്നെ മാസ്‌ക്ക് ഉണ്ടാക്കാവുന്നതാണ് എന്ന് വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നു.
നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒരു വിഭാഗം മാസ്‌ക് നിര്‍മ്മിക്കുന്നുണ്ട്. സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി തുടക്കമിട്ട ശേഷമാണ് ഇന്ദ്രന്‍സ് അഭിനേതാവായി മാറിയത്. ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഇന്ദ്രന്‍സ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ദ്രന്‍സിന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എല്ലാതരം വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇന്ദ്രന്‍സ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമായിരുന്നു ഇന്ദ്രന്‍സിന്റെതായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ഇന്ദ്രന്‍സ് മലയാളത്തില്‍ മുന്നേറുന്നത്.


Click it and Unblock the Notifications