twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം നല്‍കണമായിരുന്നു: ഇന്ദ്രന്‍സ്‌

    By Midhun
    |

    ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. പുരസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സഹപ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ടാണ് ഇന്ദ്രന്‍സ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ട് പുരസ്‌കാരം നല്‍കുകയുളളുവെന്ന് അറിയിച്ചതോടെയാണ് അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗം പേരും ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം രാഷ്ട്രപതി എല്ലാവര്‍ക്കും നേരിട്ട് പുരസ്‌കാരം നല്‍കിയതിനെ മുന്‍നിര്‍ത്തികൊണ്ടായിരുന്നു അവാര്‍ഡ് വിതരണത്തില്‍ വിവേചനം കാണിക്കരുതെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്.

    indrans

    പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയത് മോശമായി പോയെന്നാണ് വിവാദങ്ങള്‍ക്കിടെ ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നത്. പുരസ്‌കാരം സമ്മാനിക്കുന്നതില്‍ രാഷ്ട്രപതിക്ക് പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായിരുന്നു മറ്റുളളവര്‍ക്ക് പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. രാഷ്ട്രപതി അവാര്‍ഡ് ദാനം ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം നല്‍കില്ലെന്ന് മണിക്കുറുകള്‍ക്ക് മുന്‍പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്ക് വിഷമമുണ്ടാക്കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ഇന്ന് 39ാം വിവാഹ വാര്‍ഷികം! ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകംമമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ഇന്ന് 39ാം വിവാഹ വാര്‍ഷികം! ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

    നേരത്തെ പുരസ്‌കാര ജേതാക്കളെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ പ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തിനിടയിലും കേന്ദ്രസര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയിരുന്നു. ഇത്തവണ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ വെച്ചാണ് കേന്ദ്രം പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയിരുന്നത്. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുളളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായിരുന്നു പുരസ്‌കാരം നല്‍കിയിരുന്നത്.

    അവാര്‍ഡ് എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല! അത് ഒരു രോഗമാണ്! വിമര്‍ശനവുമായി അലന്‍സിയര്‍അവാര്‍ഡ് എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല! അത് ഒരു രോഗമാണ്! വിമര്‍ശനവുമായി അലന്‍സിയര്‍

    തലൈവര്‍ ഡാ! പുതിയ ചിത്രത്തിനായി രജനി വാങ്ങുന്ന പതിഫലം കേട്ട് ഞെട്ടി ആരാധകര്‍!!തലൈവര്‍ ഡാ! പുതിയ ചിത്രത്തിനായി രജനി വാങ്ങുന്ന പതിഫലം കേട്ട് ഞെട്ടി ആരാധകര്‍!!

    English summary
    actor indrans statement about natonal film award contraversaries
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X