»   » മണിയുടെ മരണം ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്

മണിയുടെ മരണം ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്

Posted By:
Subscribe to Filmibeat Malayalam

മണിയുടെ മരണം ഇപ്പോള്‍ മദ്യപാനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ വളരെ സങ്കടം തോന്നുന്നതായി നടന്‍ ഇന്നസെന്റ് പറയുന്നു. കഷ്ടപാടില്‍ ജീവിച്ചതാണ് മണി എന്ന നടന്‍. ഒരിക്കലും മദ്യപിച്ച് ജീവന്‍ കളഞ്ഞ നടന്‍ എന്ന നിലയിലല്ല മണി അറിയപ്പെടേണ്ടതെന്നും ഇന്നസെന്റ് പറയുന്നു. എനിക്ക് രണ്ട് തവണയാണ് കാന്‍സര്‍ വന്നത്. ഇനി ദൈവം വിളിക്കുമ്പോള്‍ പോകാമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്-ഇന്നസെന്റ്.

മണി എന്നേക്കാള്‍ ധൈര്യമുള്ള ആളാണ്. അമ്മയുടെ എക്‌സിക്യൂട്ടിവില്‍ അംഗമായിരിക്കുമ്പോള്‍ ധീരമായ നിലപാടായിരുന്നു മണി എടുത്തിരുന്നത്. സിനിമയില്‍ ആരെങ്കിലും വിലക്കിയാലോ എന്ന് ചോദിച്ചാല്‍ മണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഓട്ടോ ഓടിക്കാനും കൂലിപ്പണിക്ക് പോകാനും തനിക്ക് മടിയില്ല, പിന്നെ എന്ത് പ്രശ്‌നം. മണി പറയുമായിരുന്നുവത്രേ. ഇന്നസെന്റ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

innocent-01

മണിക്ക് കരളിന് പ്രശ്‌നമുണ്ടെന്ന് ഒരിക്കല്‍ എന്നോട് അമൃതയിലെ ഒരു ഡോക്ടര്‍ വിളിച്ച് പറഞ്ഞു. ഇനി കഴിക്കരുതെന്ന് പറയാനുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. താന്‍ അപ്പോള്‍ തന്നെ മണിയുടെ പ്രിയ സുഹൃത്ത് ദിലീപിനോട് വിളിച്ച് കാര്യം പറഞ്ഞു. ദിലീപ് മണിയോട് ചോദിച്ചപ്പോള്‍ അതെല്ലാം വെറുതെ പറയുന്നതാണെന്നാണ് മണി പറഞ്ഞത്.

ഒരു സിനിമാകാരന് ഒരുപാട് സുഹൃത്തുക്കളുണ്ടാകും. ചിലപ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് മദ്യപിക്കേണ്ടിയും വരും. പക്ഷേ അവനവന്റെ ആരോഗ്യം ശ്രദ്ധിക്കാതെ ആഘോഷിക്കുകയല്ല വേണ്ടത്. എനിക്ക് ക്യാന്‍സര്‍ വരുത്തിയത് ദൈവം വരുത്തിയതാണ്. എന്നാല്‍ മദ്യപാനമ പോലുള്ള രോഗങ്ങള്‍ നാം ചോദിച്ച് വാങ്ങരുത്. ഇന്നസെന്‍റ് പറയുന്നു.

English summary
Actor Innocent about Kalabhavan Mani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X