»   » സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

By: Sanviya
Subscribe to Filmibeat Malayalam

2008ല്‍ മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി ട്വന്റി. ദിലീപ് നിര്‍മ്മിച്ച ചിത്രം 32 കോടിയോളം ബോക്‌സസ് ഓഫീസില്‍ നേടിയിരുന്നു. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും കുറച്ച് കഷ്ടപ്പെടേണ്ടി വന്നിരുന്നു.

ഒരാള്‍ക്ക് ഡേറ്റ് ശരിയാകുമ്പോള്‍ മറ്റൊരാള്‍ക്ക് ശരിയാകില്ല. സൂപ്പര്‍സ്റ്റാറുകള്‍ തമ്മില്‍ ഡേറ്റിന്റെ കാര്യത്തില്‍ വലിയ പിടിവാശി കാണിച്ചു.ഒരാളാടു ചോദിക്കുമ്പോള്‍ മറ്റെയാള്‍ പറയും അയാള്‍ക്കെന്താ കൊമ്പുണ്ടോ? അവസാനം സഹിക്കെട്ടിട്ടാണ് നിര്‍മ്മാതാവ് ദിലീപ് ഇന്നസെന്റിനെ ഒത്തുതീര്‍പ്പിനായി വിളിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

ഒരു സൂപ്പര്‍താരത്തിനെ വിളിച്ചിട്ട് പറയുന്നു ഞാന്‍ അവരെ(മറ്റൊരു സൂപ്പര്‍താരം) വിളിച്ചിരിന്നു. ചിത്രീകരണത്തിനുള്ള ഡേറ്റ് ചോദിച്ചപ്പോള്‍ സിംഗപൂര്‍ പോണമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ എവിടെയാണെന്ന് വച്ചാല്‍ പൊക്കോളൂ. പക്ഷേ തിരിച്ച് വരുമ്പോള്‍ മലയാള സിനിയില്‍ ഈ സ്ഥാനം നിങ്ങള്‍ക്കുണ്ടാകില്ല. അങ്ങനെ പറഞ്ഞപ്പോള്‍ ട്രിപ്പ് ഒഴിവാക്കി അവരിപ്പോള്‍ പറഞ്ഞ ഡേറ്റില്‍ വരാമെന്ന് പറഞ്ഞിരിക്കുകയാണ്. എങ്കില്‍ ഞാനും റെഡിയാണ്.. ആ ഡേറ്റില്‍.. ആദ്യം വിളിച്ച സൂപ്പര്‍താരം പറഞ്ഞു.

സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

ചിത്രത്തില്‍ അഭിനയിക്കുന്ന സൂപ്പര്‍താരത്തെയും വിളിച്ച് ഇതേ കാര്യം മാറ്റി പറഞ്ഞു. അങ്ങനെ അയാളോട് പറയേണ്ടിയിരുന്നില്ല. ഞാനും ആ ഡേറ്റില്‍ എത്തുമെന്നും രണ്ടാമത്തെ സൂപ്പര്‍താരവും പറഞ്ഞു.

സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

രണ്ട് പേരും പറഞ്ഞ ദിവസം തന്നെ ഷൂട്ടിങിന് വന്നു. അങ്ങനെയാണത്രേ ഇന്നസെന്റ് ആ പ്രശ്‌നം തീര്‍ത്തത്.

സൂപ്പര്‍താരങ്ങളുടെ വാശി, ഒത്തുതീര്‍പ്പിനായി ദിലീപ് ഏല്‍പ്പിച്ച ഇന്നസെന്റ് ചെയ്തത്

വന്‍ താരനിരകളെ ഒന്നിച്ചുകൊണ്ടുള്ള 2008ലെ ചിത്രം. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി.

English summary
Actor Innocent about superstar ego clash.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam