Innocent: അമ്മയുടെ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്: തീരുമാനം വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയുകയാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. വ്യക്തിപരമായി തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നുമാണ് ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്. ജൂലൈയില്‍ ജനറല്‍ ബോഡി യോഗം നടക്കാനിരിക്കുകയാണെന്നും ആ സമയത്ത് സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന കാര്യം താന്‍ എല്ലാവരെയും അറിയിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
അടുത്ത ജൂണ്‍ മാസത്തോടെയാണ് ഇന്നസെന്റിന്റെ അധ്യക്ഷ പദവിയുടെ കാലാവധി അവസാനിക്കുന്നത്. മറ്റുളളവരുടെ സ്‌നഹത്തോടെയുളള നിര്‍ബന്ധത്തിനു വഴങ്ങിയാണ് സ്ഥാനത്തു തുടരുന്നതെന്നും രാജിവെയ്ക്കുന്നതല്ല.അത്തരമൊരു സാഹചര്യ തനിക്കുണ്ടായിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇന്നസെന്റ് ഇക്കാര്യം അറിയിച്ചത്.

സ്ഥാനത്ത് തുടരാനില്ലെന്നും തന്നേക്കാള്‍ യോഗ്യതയുളളവര്‍ പ്രസിഡണ്ട് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ സംഘനയിലുണ്ടെന്നും ഇന്നസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. നീണ്ട 17 വര്‍ഷം അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തിരുന്ന ശേഷമാണ് ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഒഴിയുന്നത്. സിനിമകളില്‍ സജീവമായ അദ്ദേഹം എംപി സ്ഥാനത്ത് നിന്നുകൊണ്ടുളള പ്രവര്‍ത്തനങ്ങളും ഒരേ സമയം കൊണ്ടു പോവുന്നുണ്ട്.

അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാനില്ലെന്ന് കഴിഞ്ഞ ഡിസംബറിലും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.ഇന്നസെന്റ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് ഒഴിയുന്നതോടെ സംഘടനാ കാര്യങ്ങളില്‍ പരിചയ സമ്പത്തുളള ഇടവേള ബാബു അടുത്ത പ്രസിഡണ്ടായി വരുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications