ട്വന്റി 20 മറ്റു ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടാത്തത് ഇക്കാരണം കൊണ്ടാണ്! തുറന്നു പറഞ്ഞ് ഇന്നസെന്റ്
മലയാളത്തിലെ താരങ്ങളെല്ലാം അണിനിരന്ന അമ്മ മഴവില്‍ ഷോ ഇത്തവണ വിജയകരമായിട്ടായിരുന്നു സംഘടാകര്‍ നടത്തിയിരുന്നത്. വലിപ്പ ചെറുപ്പമില്ലാതെ താരങ്ങളെല്ലാം അണിനിരന്ന പരിപാടിക്ക് പ്രേക്ഷകര്‍ മികച്ച സ്വീകരണം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഇത്തവണ ഷോ സംഘടിപ്പിച്ചിരുന്നത്.
പരിപാടിക്കിടെ എല്ലാ കൊല്ലവും അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഷോ നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡണ്ട് ഇന്നസെന്റ് ചടങ്ങില്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന പഴയകാല സിനിമാ താരങ്ങളെ സഹായിക്കുന്നതിനാണ് ഇങ്ങനെയൊരു പരിപാടി പതിവ് തെറ്റിക്കാതെ വര്‍ഷം തോറും നടന്നുതെന്നാണ് ഇന്നസെന്റ് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്‍മറഞ്ഞ അതുല്യ നടന്‍മാരായ മുരളിയും വേണു നാഗവളളിയും ഇത്തരമൊരു ആശയം പറഞ്ഞതായുളള ഓര്‍മ്മയും ഇന്നസെന്റ് ചടങ്ങില്‍ പങ്കുവെച്ചിരുന്നു.

മലയാളത്തിലെ താരങ്ങളെയെല്ലാം അണിനിരത്തി ഒരുക്കിയ ട്വന്റി 20 എന്ന സിനിമ മറ്റു ഭാഷകളില്‍ വരാത്തതിന്റെ കാരണവും ചടങ്ങില്‍ ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു. മറ്റു ഭാഷകളില്‍ നിന്നെല്ലാം ഉളള ആളുകള്‍ സിനിമയുടെ റിമേക്ക് അവകാശം ആദ്യമേ വാങ്ങിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഒരു ഭാഷകളിലും ചിത്രത്തിന്റെ റീമേക്ക് ഇറക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. നടന്മാര്‍ക്കിടയിലുളള ഈഗോയും കഥാപാത്രങ്ങള്‍ നിശ്ചയിക്കുന്നതിലുളള പ്രശ്‌നവുമാണ് മറ്റ് ഭാഷകളില്‍ ട്വന്റി 20യ്ക്ക് റീമേക്ക് വരുന്നതിന് പ്രശ്‌നമായി മാറിയത്. എന്നാല്‍ മലയാളി താരങ്ങളില്‍ അത്തരമൊരു ഈഗോയില്ലെന്നും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ട്വന്റി 20 തിയ്യേറ്ററുകളില്‍ വന്‍വിജയമായി മാറിയതെന്നും ഇന്നസെന്റ് പറഞ്ഞു.
അമ്മമഴവില്ലുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ഇത്തവണ ലഭിച്ചിരുന്നത്. സിനിമാ തിരക്കുകളെല്ലാം മാറ്റിവെച്ച് പരിപാടിക്കെത്തിയ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ഷോയില്‍ കാഴ്ചവെച്ചിരുന്നത്. ഷോയില്‍ വിശിഷ്ടാതിഥിയായി തമിഴ് നടന്‍ സൂര്യയും പങ്കെടുത്തിരുന്നു. ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന പഴയകാല താരങ്ങളെ സഹായിക്കുന്നതിനായുളള അമ്മയുടെ പദ്ധതിയിലേക്ക് പത്ത് ലക്ഷം രൂപയായിരുന്നു സൂര്യ സംഭാവനയായി നല്‍കിയിരുന്നത്


Click it and Unblock the Notifications











