ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു!

By Sruthi K M

പ്രശസ്ത താരം ഇന്നസെന്റും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം കാലങ്ങളായി മലയാളികള്‍ക്ക് അറിയാം. എല്ലാ സ്വകാര്യ നിമിഷങ്ങളും മോഹന്‍ലാല്‍ ഇന്നസെന്റുമായി പങ്കുവെക്കാറുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ലാലിന്റെ എല്ലാ തോന്നിവാസവും ഇന്നസെന്റിന് അറിയാമത്രേ. തനിക്ക് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഇന്നസെന്റ് പറയുകയുണ്ടായി.

എന്തുകൊണ്ടാണ് ഇന്നസെന്റ് ലാലിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. ലാലിന്റെ കുടുംബകാര്യങ്ങളും, സ്വകാര്യ നിമിഷങ്ങളും ഇന്നസെന്റിന് അറിയാവുന്നത് കൊണ്ടാണോ? സിനിമാ ലൊക്കേഷനില്‍ നിന്നും കഥകള്‍ മെനഞ്ഞെടുക്കാന്‍ പ്രമുഖനാണ് ഇന്നസെന്റ്. തമാശയ്ക്കാണെങ്കിലും ചില തമാശങ്ങള്‍ ചിലര്‍ക്ക് മനസില്‍ കൊള്ളാറുമുണ്ട്.

തന്റെ തമാശകളില്‍ നിന്നും എന്നെ ഒഴിവാക്കി തരണമെന്ന് ഒരിക്കല്‍ ലാല്‍ പറയുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ലാല്‍ അങ്ങനെ പറഞ്ഞതെന്ന് പിന്നീടാണ് മനസിലായതെന്നും താരം പറയുന്നു.

സൗഹൃദങ്ങള്‍

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

വ്യക്തി ജീവിതത്തില്‍ ഇന്നസെന്റും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എത്ര വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം. ലാലിന്റെ കുടുംബകാര്യങ്ങളും, സ്വകാര്യ നിമിഷങ്ങളും എല്ലാം ഇന്നസെന്റിന് അറിയാം.

കഥകള്‍ മെനയാന്‍ മിടുക്കന്‍

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

സിനിമാ ലൊക്കേഷനില്‍ നിന്നും കഥകള്‍ മെനഞ്ഞെടുക്കാന്‍ പ്രമുഖനാണ് ഇന്നസെന്റ്. അതുകൊണ്ടു തന്നെ ഇന്നസെന്റിന്റെ അടുത്ത് പിടിച്ചു നില്‍ക്കാന്‍ പലരും മടിക്കും. തമാശയ്ക്കാണെങ്കിലും ചില തമാശങ്ങള്‍ ചിലര്‍ക്ക് മനസില്‍ കൊള്ളാറുമുണ്ട്. തന്റെ തമാശകളില്‍ നിന്നും എന്നെ ഒഴിവാക്കി തരണമെന്ന് ഒരിക്കല്‍ ലാല്‍ പറയുകയും ചെയ്തിരുന്നു.

തനിക്ക് ഭ്രാന്ത് വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

ഒരിക്കല്‍ കണ്ണുകടളടച്ച് ലാല്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് പ്രാര്‍ത്ഥിച്ചതെന്ന്. ഒരു ചിരിയോടെ ലാല്‍ പറഞ്ഞതിങ്ങനെ. നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു.

ലാല്‍ അങ്ങനെ പറയാന്‍ കാരണം

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

ലാല്‍ അങ്ങനെ പറയാന്‍ കാരണം മറ്റൊന്നുമല്ല. ലാലിന്റെ എല്ലാ തോന്നിവാസവും ഇന്നസെന്റിനറിയാം. എന്റെ ബുദ്ധി മോശം കൊണ്ട് പല കാര്യങ്ങളും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കെങ്ങാനും ഭ്രാന്ത് വന്നാല്‍ അത് ഈ ലോകം മുഴുവന്‍ അറിയുമെന്നാണ് ലാല്‍ അന്ന് പറഞ്ഞത്.

ഇന്നസെന്റിനെ പേടി

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

തന്റെ കാര്യങ്ങള്‍ അറിയാതെയെങ്ങാനും താങ്കളുടെ വായിന്നു വീണു പോയാലോ എന്നാണ് ലാലിന്റെ ഭയം. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ദൈവത്തോട് സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്.

ഇന്നസെന്റിനു വേണ്ടി പൂജകള്‍

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

ക്യാന്‍സര്‍ ബാധിച്ച് കിടന്നപ്പോള്‍ താനറിയാതെ ലാല്‍ തനിക്കു വേണ്ടി പൂജകള്‍ നടത്തിയെന്നും ഇന്നസെന്റ് പറയുന്നു. പൂജ കഴിഞ്ഞ് പ്രസാദമൊക്കെ കിട്ടിയപ്പോഴാണ് താനതറിഞ്ഞതെന്നും ഇന്നസെന്റ് പറയുകയുണ്ടായി.

മോഹന്‍ലാലിന്റെ നിര്‍ബന്ധം

ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാനായി മോഹന്‍ലാല്‍ പ്രാര്‍ത്ഥിക്കുന്നു

ദേവാസുരത്തിലെ വാര്യര്‍ വേഷം ചെയ്യാന്‍ കാരണം മോഹന്‍ലാലിന്റെ നിര്‍ബന്ധമായിരുന്നു. തിരക്കഥ തന്റെ കയ്യില്‍ തന്നിട്ട് അഭിപ്രായം നാളെ പറയണമെന്നായിരുന്നു ലാല്‍ പറഞ്ഞത്. ഈ വാര്യരെയാണ് തനിക്കിഷ്ടമെന്ന് ലാല്‍ കെട്ടിപിടിച്ച് പറയുകയായിരുന്നു.

ലൈക്ക് ഫില്‍മി ബീറ്റ്

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X