twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു! അമ്മ മരിച്ചിട്ട് ഒരാഴ്ച പോലും ആവുന്നതിന് മുൻപ് ഇർഫാനും...

    |

    ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടം. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന താരത്തെ കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ട്വിറ്റര്‍ പേജിലൂടെ പ്രമുഖരാണ് ഈ വര്‍ത്ത ശരിയാണെന്ന് വ്യക്തമാക്കി വന്നിരിക്കുന്നത്.

    Recommended Video

    ബോളീവൂഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു | Filmibeat Malayalam

    വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഴളായ ഇര്‍ഫാന്‍ ഖാനെ ചൊവ്വാഴ്ച രാവിലെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

      ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

    സിനിമ സംവിധായകന്‍ ഷൂജിത് സിര്‍കാര്‍ ആണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ട്വിറ്ററിലൂടെ മരണ വിവരം പുറത്ത് വിട്ടിരിക്കുന്നത്. എന്റെ സുഹൃത്ത് ഇര്‍ഫാന്‍ ഒരുപാട് പൊരുതി. നിന്നെ ഓര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുന്നു. നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആദാരഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഈ പോരാട്ടത്തില്‍ സുതാപ എല്ലാ കാര്യങ്ങളും നീ നല്‍കി. ഇര്‍ഫാന്‍ ഖാന് സല്യൂട്ട് എന്നുമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ആദ്യം എല്ലാവരും വ്യാജ വാര്‍ത്തയാണെന്ന് കരുതിയെങ്കിലും ദേശീയ മാധ്യമങ്ങളെല്ലാം മരണം സ്ഥീരികരിച്ചു.

    ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

    തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച ഇർഫാൻ ഖാന് മികച്ച നടനുള്ള ദേശീയ അവാർഡും പത്‌മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിരുന്നു. ഇര്‍ഫാന്‍ ഖാന്‍ വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ വരുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ താരത്തിന് പിന്തുണ അര്‍പ്പിച്ചുള്ള പോസ്റ്റുകളുമായി ആരാധകരും എത്തിയിരുന്നു. ഇതിനിടെയില്‍ അപ്രതീക്ഷിതമായിട്ടാണ് ഇന്ന് രാവിലെ മരണ വാര്‍ത്ത എത്തുന്നത്. ഭാര്യ സുതപ സിക്ദറിനും മക്കല്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു ഇര്‍ഫാന്‍ തമാസിച്ചിരുന്നത്.

    ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

    2018 ലാണ് ഇര്‍ഫാന്‍ ഖാന് എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദേശത്ത് നിന്നായിരുന്നു ചികിത്സ. അസുഖ ബാധിതനായി ലണ്ടനില്‍ ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യയിലേക്ക് മടങ്ങി വന്നത്. അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് വീണ്ടും സജീവമായി എത്തിയത്. അംഗ്രേസി മീഡിയ ആണ് ഇര്‍ഫാന്‍ അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

     ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

    കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് സൗദ ബീഗം മരണപ്പെട്ടത്. സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു താരമാതാവിന്റെ സംസ്‌കാരം നടന്നത്. ലോക് ഡൗണ്‍ സമയമായിരുന്നതിനാല്‍ ജയ്പൂരിലുള്ള മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന് സാധിച്ചിരുന്നില്ല. മുംബൈയിലായിരുന്നു താരം. അമ്മയുടെ വേര്‍പാടിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പാണ് മകനും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. നിലവില്‍ ലോക്ഡൗണ്‍ സാഹചര്യമായതിനാല്‍ ഇര്‍ഫാന്റെ സംസ്‌കാര ചടങ്ങുകളും അതീവ ജാഗ്രതിയിലായിരിക്കും.

    ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

    സലാം ബോംബെ എന്ന സിനിമയിലൂടെ 1988 ലാണ് ഇര്‍ഫാന്‍ ഖാന്‍ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമ തന്നെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ സ്ലംഡോഗ് മില്യനെയറിലും ഇര്‍ഫാന്‍ അഭിനയിച്ചിരുന്നു. ലോക ശ്രദ്ധ നേടിയ ലൈഫ് ഓഫ് പൈ, ജുറാസിക് വേൾഡ് , ദ അമൈസിങ്ങ് സ്പൈഡർ മാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു .

    ഇർഫാൻ ഖാൻ അന്തരിച്ചു

    കഴിഞ്ഞ ഒരു വര്‍ഷമായി അനാരോഗ്യം കാരണം സിനിമാലോകത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. അവസാനമായി അഭിനയിച്ച 'അംഗ്രേസി മീഡിയം' കൊവിഡ് ലോക് ഡൗണിന് തൊട്ട് മുന്‍പായിരുന്നു റിലീസ് ചെയ്തത്. തുടര്‍ന്ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും ചിത്രം നിര്‍മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമാലോകത്ത് നിന്നും പ്രമുഖ താരങ്ങളെല്ലാം ഇർഫാൻ ഖാന് അനുശോചനം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്.

    English summary
    Actor Irrfan Khan Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X