കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജേക്കബ് ഗ്രിഗറി, നസ്രിയയുടെ കമന്‌റ് വൈറല്‍
എബിസിഡി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ ജേക്കബ് ഗ്രിഗറി. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ഗ്രിഗറി കാഴ്ചവെച്ചത്. തുടര്‍ന്ന് നായകനായും കോമഡി വേഷങ്ങളിലുമൊക്കെ നടന്‍ തിളങ്ങിയിരുന്നു. എറ്റവുമൊടുവിലായി മണിയറയിലെ അശോകന്‍ എന്ന ചിത്രമാണ് ഗ്രിഗറിയുടെതായി പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാനായിരുന്നു ജേക്കബ് ഗ്രിഗറി നായകനായ സിനിമ നിര്‍മ്മിച്ചത്. എബിസിഡി മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ദുല്‍ഖറും ഗ്രിഗറിയും. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുളള താരമാണ് ജേക്കബ് ഗ്രിഗറി. അമേരിക്കന്‍ പൗരത്വമുളള മലയാളം താരം കൂടിയാണ് നടന്‍.

സഹനടനായുളള വേഷങ്ങളിലാണ് ജേക്കബ് ഗ്രിഗറി മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. അതേസമയം നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയ താരം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സന്തോഷമാണ് പങ്കുവെച്ചത്. തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം ജേക്കബ് ഗ്രിഗറി അറിയിച്ചിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുളള ഒരു ചിത്രം പങ്കുവെച്ചാണ് നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. മലയാള സിനിമാമേഖലയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ജേക്കബ് ഗ്രിഗറി. നടന് മുന്‍പ് ആര്‍ജെയും നടിയുമായ നൈല ഉഷ, നടന്‍ മിഥുന്‍ രമേഷ് തുടങ്ങിയവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചിരുന്നു.

ഇവരെല്ലാം വാക്‌സിന്‍ സ്വീകരിക്കുന്നതിന്‌റെ വീഡിയോസും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചു. അതേസമയം ചിത്രത്തിനൊപ്പം ജേക്കബ് ഗ്രിഗറി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ഇന്ന് എനിക്ക് ആദ്യത്തെ ഡോസ് വാക്‌സിന്‍ ലഭിച്ചു. ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും നമ്മുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിക്കട്ടെ. ഈ വാക്‌സിന്‍ അതിന്‌റെ ഭാഗമാണ്.

മുന്‍നിര പ്രവര്‍ത്തകര്‍, ശാസ്ത്രഞ്ജര്‍, ഗവേഷകര്‍, തൊഴിലാളികള്‍, ഞങ്ങളുടെ കൂട്ടായ്മയായ നന്മയ്ക്ക് സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി. ചിത്രം പങ്കുവെച്ച് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ജേക്കബ് ഗ്രിഗറിയുടെ ചിത്രത്തിന് പിന്നാലെ കമന്റുമായി അടുത്ത സുഹൃത്തായ നസ്രിയയും എത്തിയിരുന്നു. മിസ് യൂ ഗ്രേഗ് എന്നാണ് നസ്രിയ നടന്റെ പുതിയ ചിത്രത്തിന് താഴെ കുറിച്ചത്. ഇതിന് മറുപടിയായി മിസ് യൂ ടൂ എന്ന് ജേക്കബ് ഗ്രിഗറിയും കുറിച്ചു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











