TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കലാഭവന്‍ മണിയുടെയും കല്‍പനയുടെയും മരണം തളര്‍ത്തി! നടൻ ജഗതി ശ്രീകുമാര്‍ തിരിച്ച് വരികയാണെന്ന് മകന്‍!!
ഒരു വാഹനാപകടത്തിലൂടെ തകര്‍ന്നത് മലയാള സിനിമയിലെ നെടുതൂണായ നടന്റെ ജീവിതമായിരുന്നു. മലയാള സിനിമാപ്രേമികള്‍ സിനിമയിലേക്ക് ഒരു നടന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ജഗതി ശ്രീകുമാറിന്റേതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളായി ചികിത്സയിലാണ്.
ചികിത്സകള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും എഴുന്നേറ്റ് നടക്കാനോ, വ്യക്തമായി സംസാരിക്കാനോ ഇപ്പോഴും താരത്തിന് കഴിയുകയില്ല. എങ്കിലും ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഹാസ്യ സാമ്രാട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 ല്‍ ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജഗതിയുടെ മകനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാര്‍
1973 ല്‍ സിനിമയിലേക്ക് എത്തിയ ജഗതി ശ്രീകുമാര്‍ കന്യാകുമാരി എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. നാടകാചാര്യനായിരുന്ന അച്ഛന്റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്. ഏകദേശം 1500 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്ന താരം മലയാളത്തിലെ പ്രമുഖ ഹാസ്യ നടനായിട്ടാണ് അറിയപ്പെട്ടത്. പില്‍ക്കാലത്ത് ഹാസ്യ സാമ്രാട്ട് എന്ന് വിളിപ്പേരും അദ്ദേഹം സ്വന്തമാക്കി. 2011 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരവും താരത്തെ തേടി എത്തിയിരുന്നു.
വാഹനപകടം തളര്‍ത്തിയ ജീവിതം
പ്രതിഭകളായ ഒട്ടനവധി താരങ്ങളെ മലയാള സിനിമയ്ക്ക് നഷ്ടമായത് വാഹനപകടങ്ങളിലൂടെയായിരുന്നു. ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലും വില്ലനായി എത്തിയത് അത്തരമൊരു വാഹനപകടമായിരുന്നു. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റു. എല്ലുകള്‍ക്കേറ്റ പൊട്ടലും തലക്കേറ്റ പരിക്കും ശരീരത്തെ തളര്‍ത്തി. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ഇപ്പോള്‍ വീട്ടിലാണ്. പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ലെങ്കിലും ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ടെന്നുള്ള സന്തോഷ വാര്‍ത്തയാണ് ജഗതിയെ കുറിച്ച് പറയാനുള്ളത്.
സിനിമയിലേക്ക് തിരിച്ച് വരുന്നു
ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളക്കര. പലപ്പോഴായി തിരിച്ച് വരവിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ജഗതിയുടെ മകന്‍ രാജ്കുമാര്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ റിയാലിറ്റി ഷോ യിലായിരുന്നു ഈ വര്‍ഷം തന്നെ സിനിമയിലേക്ക് തിരിച്ച് വരുമെന്ന കാര്യം പറഞ്ഞത്.
താരങ്ങളുടെ മരണം തളര്‍ത്തി
നടന്‍ കലാഭവന്‍ മണിയുടെയും കല്‍പനയുടെയും മരണം അറിഞ്ഞതോടെ അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി. ഇതോടെ സിനിമയിലേക്ക് തിരിച്ച് ചെന്ന് അവിടെയുള്ള ആളുകളുമായി ഇടപെടാന്‍ ഡോക്ടര്‍മാരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ജഗതി തിരിച്ച് വരുന്നത് ഏത് സിനിമയിലൂടെയാണെന്നുള്ള കാര്യം ഇനിയും വ്യക്തമല്ല. അപകടത്തിന് ശേഷം പോയ സംസാരശേഷി ഇനിയും തിരിച്ച് വന്നിട്ടില്ലെങ്കിലും ഉള്ള ശബ്ദത്തില്‍ സംസാരിക്കാനും പാട്ട് പാടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ഒരു വിടവ് തന്നെയാണ്
കഴിഞ്ഞ ജനുവരി 5 ന് താരം തന്റെ 68ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ പിറന്നാളിന് ആശംസയുമായി ആരാധകരെത്തിയിരുന്നു. ആറ് വര്‍ഷത്തോളം ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു എന്ന് ആരാധകര്‍ക്ക് ഇന്നും വിശ്വസിക്കാന്‍ കഴിയില്ല. ജഗതി അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജഗതിയുടെ തിരിച്ച് വരവിന് വേണ്ടി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തെ കാണാന്‍ എത്തുന്നത് പതിവാണ്.