നടന്‍ ജഗതിയുടെ മകള്‍ വിവാഹിതയാവുന്നു! ശ്രീലക്ഷ്മിയുടെ വിവാഹം ഉടന്‍,വാര്‍ത്ത പുറത്ത് വിട്ട് താരപുത്രി
താരപുത്രന്മാരും പുത്രിമാരുമെല്ലാം സിനിമയിലേക്ക് സജീവമായി കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട താരപുത്രി വിവാഹിതയാവാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ ആണ് ഉടനെ വിവാഹിതയാവുന്നത്.
തന്റെ വിവാഹത്തെ കുറിച്ച് ശ്രീലക്ഷ്മി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും അതില്‍ നിന്നും മാറി നിന്ന ശ്രീലക്ഷ്മി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹത്തെ കുറിച്ച് താരപുത്രി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി കേരളത്തില്‍ അറിയപ്പെടുന്നത്. നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി ശ്രീലക്ഷ്മിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്‌സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം നിരന്തരം പുറത്ത് വിടാറുണ്ടായിരുന്നു. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതും. ഇതിനിടെയാണ് ബാച്ച്‌ലര്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം നടി പുറത്ത് വിട്ടത്. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ ഭാവി വരനെ കുറിച്ച് കൂടുതലായിട്ടും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ശ്രീലക്ഷ്മിയുടെ മകളുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും' നടി പറയുന്നു. ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയതാണെന്നും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്.

ശ്രീലക്ഷ്മിയുടെ വിവാഹനിശ്ചയമോ മറ്റോ ഇന്നായിരുന്നു എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ശ്രീലക്ഷ്മി തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്. മസ്‌ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയിപ്പോള്‍. വിവാഹം കേരളത്തില്‍ നിന്നാണോ അതോ ദുബായില്‍ വെച്ച് ആയിരിക്കുമോ എന്ന കാര്യങ്ങളെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ല. നടന്‍ ജഗതി ശ്രീകുമാറിന്റെ മൂന്നാം പത്‌നി കലയില്‍ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി.


Click it and Unblock the Notifications