Just In
- 43 min ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 1 hr ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 2 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 3 hrs ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
Don't Miss!
- Lifestyle
കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി
- News
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ വിവാദ നായകന്; ആരാണ് ദീപ് സിദ്ധു?; സിദ്ധുവിന്റെ ബിജെപി ബന്ധം
- Automobiles
സ്പീഡ് ട്രിപ്പിൾ 1200 RS -നെ ആഗോളതലത്തിൽ വെളിപ്പെടുത്തി ട്രയംഫ്; ഇന്ത്യൻ അരങ്ങേറ്റം ജനുവരി 28 -ന്
- Sports
IPL 2021: പഞ്ചാബില്‍ മാക്സ്വെല്ലിനു പകരക്കാരന് ആര്? അറിയാം മൂന്നു സാധ്യതകള്‍
- Finance
2021ൽ ഇന്ത്യ 11.5% വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്, വീണ്ടെടുക്കൽ വേഗത്തിൽ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയ വാര്യര്‍ പ്രമുഖര്‍ക്കൊപ്പം വേദി പങ്കിട്ടു! വിമര്‍ശന കുറിപ്പുമായി 'പ്രമുഖ കന്നഡ നടൻ'
അതിവേഗം കേരളത്തില്‍ നിന്നും ലോകമൊട്ടാകെ തരംഗമുണ്ടാക്കിയ പുതുമുഖമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലെ കണ്ണിറുക്കലായിരുന്നു പ്രിയ പ്രകാശിനെ വൈറലാക്കിയത്. പിന്നീട് ബോളിവുഡില്‍ നിന്നടക്കം പ്രിയയെ തേടി അവസരങ്ങള്‍ എത്തിയിരുന്നു. വലിയ പരസ്യ കമ്പനികളില്‍ മോഡലായിട്ടും പ്രിയ അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ കാര്‍ണടകത്തില്‍ നിന്നും നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു സൂപ്പര്‍ താരം എത്തിയിരിക്കുകയാണ്.
അടുത്തിടെ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന് പറഞ്ഞെന്ന പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു ഉടലെടുത്തത്. ഇപ്പോള്‍ പ്രിയയെ കുറിച്ചും സമാനമായ വാര്‍ത്തയാണ് കര്‍ണാടകത്തില്‍ നിന്നും വന്നിരിക്കുന്നത്. നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞ് കന്നഡയിലെ പ്രമുഖ നടന് ജഗ്ഗേഷ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് രണ്ട് അഭിപ്രായങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് പ്രിയ. അതിനാൽ തന്നെ നടിയെ പിന്തുണച്ച് ഒരുപാട് പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ജഗ്ഗേഷിന്റെ വാക്കുകളിലേക്ക്...
'ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയോ അല്ല അവര്‍. അനാഥരെ പോറ്റി വളര്‍ത്തിയ മദര്‍ തെരേസയുമല്ല. ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്.
ഉണ്ണി മുകുന്ദന്റെ ഭാര്യയായി അനു സിത്താര! മാമാങ്കത്തിലെ കഥാപാത്രത്തിന്റെ സവിശേഷത പുറത്ത് വിട്ട് നടി
നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്മാലനന്ദ സ്വാമിജിയ്ക്കും ഒപ്പമാണ് അവള് വേദിയില്‍ ഇരുന്നത്. ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ചടങ്ങായിരുന്നു അത്. നിരവധി പ്രതിഭകള്‍ക്ക് മുന്പില് കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നു' എന്നുമാണ് ജഗ്ഗേഷ് കുറിച്ചത്.