എനിക്ക് ഉറപ്പാണ്, ആ നടന്‍ അവാര്‍ഡിന് പിറകെ പോയിട്ടില്ല! തുറന്നുപറഞ്ഞ് ജനാര്‍ദ്ദനന്‍

By Prashant V R

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ജനാര്‍ദ്ദനന്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഹാസ്യ വേഷങ്ങളിലും മുന്‍പ് നടന്‍ സിനിമകളില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാറുളള വേഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴും സജീവമായിട്ടാണ് അദ്ദേഹം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദിലീപ് നായകനായ ജാക്ക് ആന്‍ഡ് ഡാനിയേല്‍ ആണ് ജനാര്‍ദ്ദനന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

janardhanan

അതേസമയം അവാര്‍ഡ് ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് ജനാര്‍ദ്ദനന്‍ തുറന്നുപറഞ്ഞിരുന്നു. ഇത്ര വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് നടന്‍ പറയുന്നു. നല്ല സിനിമകള്‍ ലഭിച്ചതാണ് എനിക്ക് ലഭിച്ച എറ്റവും വലിയ അവാര്‍ഡ് എന്നും ജനാര്‍ദ്ദനന്‍ പറയുന്നു. "എനിക്ക് ഒരു അവാര്‍ഡും കിട്ടിയിട്ടില്ല. എന്റെ മനസിന് തൃപ്തിയുളള ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എന്റെ അവാര്‍ഡ്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

എന്നെക്കാള്‍ നല്ല ആളുകളായിരിക്കണമെല്ലോ അവാര്‍ഡ് കൊടുക്കുക. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസം എന്നെ സമാധാനപ്പെടുത്തുന്നു. അവാര്‍ഡ് പ്രേരണയാല്‍ നല്‍കുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അവാര്‍ഡ് കിട്ടാന്‍ വേണ്ടി ഇതിന്റെ പിറകെ പോയിരുന്നെങ്കില്‍ മാത്രമേ ആരെല്ലാമാണ് ഇത് വാങ്ങുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയൂ ഞാന്‍ ഇതിന് പോയിട്ടില്ല എന്നതാണ് സത്യം.

എന്നാല്‍ അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കില്ല എന്നും പറയില്ല. ഏതെങ്കിലുമൊരു കാലത്ത് നമുക്ക് കിട്ടാന്‍ യോഗ്യതയുണ്ടേല്‍ കിട്ടും. സലീംകുമാറിന് ഇവിടെ അവാര്‍ഡ് കിട്ടി. എനിക്ക് അത്ര ഉറപ്പാണ് അവന്‍ ഇതിന്റെ പിറകെ പോയിട്ടല്ല ലഭിച്ചതെന്ന്. അത് പോലെ എനിക്കും ഒരുനാള്‍ അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. ജനാര്‍ദ്ദനന്‍ പറഞ്ഞു.

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ആദ്യത്തെ യാത്ര എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദ്ദന്‍ മലയാളത്തിലേക്ക് എത്തിയത്. വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ചിരുന്നത്. 1970-80 കാലഘട്ടത്തില്‍ മലയാളത്തില്‍ സജീവമായി തുടങ്ങിയ താരം പ്രേംനസീര്‍,ജയന്‍ തുടങ്ങിയ പഴയകാല താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. തുടര്‍ന്ന് 1988ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഒരു സിബി ഐ ഡയറിക്കുറിപ്പ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

Read more about: actor malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X