നടന്‍ ജയന് ഭാര്യയും മക്കളും ഉണ്ടായിരുന്നു?
കൊച്ചി: അന്തിരിച്ച പ്രശസ്ത നടന്‍ ജയന് ഭാര്യയും മക്കളും ഉണ്ടായിരുന്നായി റിപ്പോര്‍ട്ട്. നവംബര്‍ 16ന് ജയന്‍ മരിച്ച് 34 വര്‍ഷം തികയുമ്പോഴാണ് ജയന്റെ ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീ പരസ്യമായി രംഗത്തെത്തിയത്. വിവാഹിതരായില്ലെങ്കിലും ഒരുപാട് വര്‍ഷം ഒരുമിച്ചു ജീവിക്കുകയും ജയന്റെ രണ്ടുമക്കളെ പ്രസവിച്ചു വളര്‍ത്തുകയും ചെയ്‌തെന്ന് തിരുവല്ലയില്‍ കടമാംകുളത്ത് താമസിക്കുന്ന ജയ മാത്യു പറയുന്നു.
തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു ജയാ മാത്യുവിന്റെ വളര്‍ത്തച്ഛന്‍ മൈലന്‍. ഒരു കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട വിവരം അറിയുവാന്‍ ഇവരെ സമീപിച്ചപ്പോഴാണ് ജയന്‍ ആദ്യമായി ജയയെ കാണുന്നത്. പിന്നീട് വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചു. ഒരു മകനും ഒരു മകളും ഈ ബന്ധത്തില്‍ ജയന് ഉണ്ടായതായി ജയ പറയുന്നു.

ഒരുമിച്ചുള്ള താമസശേഷം ജയനൊപ്പം മിക്ക ലൊക്കേഷനുകളിലും ജയയും പോകാറുണ്ടായിരുന്നു. പീരുമേട്ടിലെ 'അറിയപ്പെടാത്ത രഹസ്യം' എന്ന ചിത്രത്തിന്റെ സെറ്റിലാണ് അവസാനമായി കാണുന്നത്. അവിടെനിന്നും കോളിളക്കത്തിന്റെ ഷൂട്ടിംഗിനായി പോയ ജയന്‍ അപകടത്തില്‍ മരിക്കുകയായിരുന്നു. ജയ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്, മലയാളം സിനിമകളില്‍ 210 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പലതും ചെറിയ വേഷങ്ങളായിരുന്നു. ഇപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മകള്‍ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി കഴിയുന്നു. അവിവാഹിതനായ മകനൊപ്പമാണ് ഇവര്‍ കഴിയുന്നത്. 'ജയന്‍ ടെയ്‌ലറിംഗ് സ്‌കൂള്‍' എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി ജീവിതത്തിനുള്ള വഴികണ്ടെത്താനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.


Click it and Unblock the Notifications











