മമ്മൂട്ടി വിളിക്കുന്നത് ഗോപാലക എന്ന്, സിനിമ സുഹൃത്തുക്കൾക്ക് അറിയാത്ത രഹസ്യം വെളിപ്പെടുത്തി താരം
നടൻ ജയറാമിന്റെ ആനപ്രേമവും ചെണ്ടമേളത്തിനോടുളള കമ്പവും പരസ്യമായ രഹസ്യമാണ്. ഇപ്പോഴിത താരത്തിന്റെ പുതിയ കമ്പം വാർത്തകളിൽ ഇടം പിടിക്കുകയാണ്. അത് മറ്റൊന്നുമല്ല പശു സ്നേഹമാണ്. പെരുമ്പാവൂരിൽ സ്വന്തമായി ഒരു ഫാം നടത്തുകയാണ് താരം.

പത്തു വര്‍ഷം മുമ്പ് കേവലം അഞ്ചു പശുക്കളുമായിട്ടാണ് പെരുമ്പാവൂര്‍ തോട്ടുവയിലെ കുടുംബംവക സ്ഥലത്ത് ജയറാം ഫാം നടത്തുന്നത്. ഇന്ന് ഈ ഫാമിൽ 55 ൽ പരം പശുക്കളുണ്ട്. ഫാമിലേക്കുളള പശുക്കളെ കണ്ടെത്തുന്നതു മുതല്‍ അവയുടെ പരിപാലനം എല്ലാം കാര്യങ്ങളിലും തന്‍റെ ശ്രദ്ധയുണ്ടെന്നും താരം പറയുന്നു.
സിനിമ മേഖലയിലുളള തന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും ഫാമിന്റെ കാര്യം അറിയില്ലായിരുന്നെന്ന് ജയറാം പറയുന്നു. എന്നാൽ ഈ കാര്യം മമ്മൂട്ടിയ്ക്ക് അറിയാമായിരുന്നു. തന്റെ പശു കമ്പം മനസ്സിലാക്കിയ മമ്മൂട്ടി 'ഗോപാലകൻ' എന്നാണ് വിളിക്കുന്നതെന്നും കേരള ഫീഡ്സ് സംഘടിപ്പിച്ച ചടങ്ങിൽ ജയറാം പറഞ്ഞു. കൂടാതെ ജയറാമിന്‍റെ ഫാമിനെ സംസ്ഥാനത്തെ മാതൃക ഫാമായി കേരള ഫീഡ്സ് പ്രഖ്യാപിച്ചിട്ടുണ്ട്


Click it and Unblock the Notifications