»   » പെര്‍ഫോമന്‍സ് സൂപ്പര്‍, സിനിമയും കൊള്ളാം, പക്ഷേ പേര് അത്രയ്ക്ക് പോര! ജയസൂര്യയുടെ പടം കണ്ട് മമ്മൂട്ടി

പെര്‍ഫോമന്‍സ് സൂപ്പര്‍, സിനിമയും കൊള്ളാം, പക്ഷേ പേര് അത്രയ്ക്ക് പോര! ജയസൂര്യയുടെ പടം കണ്ട് മമ്മൂട്ടി

Posted By: Sanviya
Subscribe to Filmibeat Malayalam


ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്കാ ചുപ്പി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

63ാംമത് ദേശീയ അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യാ നമ്പീശന്‍, ചിന്നു കുരുവിള, മുത്തുമണി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാല്‍ സിനിമ കണ്ട മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. അടുത്തിടെ മനോരമ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ലുക്കാ ചുപ്പി കണ്ടിട്ട് മമ്മൂട്ടി പ്രതികരിച്ചതിനെ കുറിച്ച്  പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

പെര്‍ഫോമന്‍സും സിനിമയും സൂപ്പര്‍

പെര്‍ഫോമന്‍സും സിനിമയുമെല്ലാം സൂപ്പറായിരുന്നു. പക്ഷേ ചിത്രത്തിന്റെ പേര് അത്രയ്ക്ക് പോര എന്നായിരുന്നുവത്രേ മമ്മൂട്ടി ലുക്കാ ചുപ്പി കണ്ടതിന് ശേഷം പറഞ്ഞത്.

നിര്‍മ്മാണം

ഫീല്‍ റീല്‍ ഫിലിംസിന്റെ ബാനറില്‍ ബാഷ് മുഹമ്മദും ഷീജ മുത്തലീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

കഥാപാത്രങ്ങള്‍

ജയസൂര്യ, മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, ചിന്നു കുരുവിള, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജയസൂര്യ തിരക്കിലാണ്

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രിയാണ് ജയസൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയസൂര്യയുടെ അടുത്ത ചിത്രം.

English summary
Actor Jayasurya about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X